Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യി​ൽ വ​ൻ...

സൗ​ദി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട; അസീറിലും ജിസാനിലുമായി അഞ്ച് എത്യോപ്യൻ പൗരന്മാർ അറസ്റ്റിൽ

text_fields
bookmark_border
സൗ​ദി​യി​ൽ വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട;   അസീറിലും ജിസാനിലുമായി അഞ്ച് എത്യോപ്യൻ പൗരന്മാർ അറസ്റ്റിൽ
cancel
camera_alt

സൗ​ദി​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​യ​ക്കു​മ​രു​ന്നു​ക​ൾ അ​സീ​ർ മേ​ഖ​ല​യി​ൽ​നി​ന്ന് പി​ടി​കൂ​ടി​യ​പ്പോ​ൾ

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് ക​ട​ത്താ​ൻ ശ്ര​മി​ച്ച വ​ൻ​തോ​തി​ലു​ള്ള ല​ഹ​രി​മ​രു​ന്നു​ക​ളും നി​രോ​ധി​ത ഗു​ളി​ക​ക​ളും അ​തി​ർ​ത്തി സു​ര​ക്ഷാ​സേ​ന പി​ടി​കൂ​ടി. അ​സീ​ർ, ജി​സാ​ൻ പ്ര​വി​ശ്യ​ക​ളി​ൽ ന​ട​ത്തി​യ ശ​ക്ത​മാ​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് എത്യോ​പ്യ​ൻ പൗ​ര​ന്മാ​രാ​യ അ​ഞ്ച് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

ജി​സാ​ൻ പ്ര​വി​ശ്യ​യി​ലെ അ​ൽ ദ​യേ​ർ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 38,500 മ​യ​ക്കു​മ​രു​ന്ന് ഗു​ളി​ക​ക​ളും 1,600 ആം​ഫെ​റ്റാ​മൈ​ൻ ഗു​ളി​ക​ക​ളും 45 കി​ലോ​ഗ്രാം ഹാ​ഷി​ഷും ഉ​ൾ​പ്പെ​ടെ​യു​ള്ള ശേ​ഖ​രം അ​തി​ർ​ത്തി ര​ക്ഷാ​സേ​ന പി​ടി​ച്ചെ​ടു​ക്കു​ക​യും ഇ​തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച നാ​ല് ഇ​ത്യോ​പ്യ​ൻ പൗ​ര​ന്മാ​രെ അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും ചെ​യ്തു.

കൂ​ടാ​തെ അ​സീ​റി​ലെ അ​ൽ റ​ബൂ​അ മേ​ഖ​ല​യി​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 96 കി​ലോ​ഗ്രാം ഖാ​ത്ത് ക​ട​ത്താ​ൻ ശ്ര​മി​ച്ച മ​റ്റൊ​രു ഇ​ത്യോ​പ്യ​ൻ പൗ​ര​നെ​യും സു​ര​ക്ഷാ​സേ​ന അ​റ​സ്​​റ്റ്​ ചെ​യ്തി​ട്ടു​ണ്ട്. പി​ടി​യി​ലാ​യ പ്ര​തി​ക​ളു​ടെ പ്രാ​ഥ​മി​ക നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി കേ​സ് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ലേ​ക്ക് കൈ​മാ​റി​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

രാ​ജ്യ​ത്തി​െൻറ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​യ്ക്ക് ഭീ​ഷ​ണി​യാ​യ ല​ഹ​രി​ക​ട​ത്തും ക​ള്ള​ക്ക​ട​ത്തും പൂ​ർ​ണ​മാ​യി ത​ട​യു​ന്ന​തി​നാ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ന​ട​പ്പാ​ക്കു​ന്ന ക​ർ​ശ​ന​മാ​യ പ​രി​ശോ​ധ​ന​ക​ളു​ടെ​യും നി​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും ഭാ​ഗ​മാ​യാ​ണ് ഈ ​ന​ട​പ​ടി. രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന​ക​ളും അ​തി​ർ​ത്തി​ക​ളി​ലും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളി​ലും ക​സ്​​റ്റം​സ് നി​യ​ന്ത്ര​ണ​ങ്ങ​ളും അ​തീ​വ ക​ർ​ശ​ന​മാ​ക്കി​യി​ട്ടു​ണ്ടെ​ന്ന് അ​തോ​റി​റ്റി ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ല​ഹ​രി​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​വ​ർ​ക്ക് വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത ക​ടു​ത്ത ശി​ക്ഷ​യാ​യി​രി​ക്കും നേ​രി​ടേ​ണ്ടി​വ​രി​ക​യെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു​ണ്ട്. മ​യ​ക്കു​മ​രു​ന്നു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​തൊ​രു സം​ശ​യാ​സ്പ​ദ​മാ​യ പ്ര​വ​ർ​ത്ത​ന​വും ശ്ര​ദ്ധ​യി​ൽ​പെ​ട്ടാ​ൽ മ​ക്ക, മ​ദീ​ന, റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള​വ​ർ 911 എ​ന്ന ന​മ്പ​റി​ലും, ബാ​ക്കി പ്ര​ദേ​ശ​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ 999 എ​ന്ന ന​മ്പ​റി​ലും ബ​ന്ധ​പ്പെ​ട്ട് വി​വ​ര​ങ്ങ​ൾ അ​റി​യി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പൊ​തു​ജ​ന​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു.

കൂ​ടാ​തെ അ​തി​ർ​ത്തി സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​െൻറ 994 എ​ന്ന ന​മ്പ​റി​ലും ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​െൻറ 995 എ​ന്ന ന​മ്പ​റി​ലും ല​ഹ​രി​ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​വു​ന്ന​താ​ണ്. സ​മൂ​ഹ​ത്തി​െൻറ സു​ര​ക്ഷ മു​ൻ​നി​ർ​ത്തി രാ​ജ്യ​ത്തി​െൻറ ഇ​റ​ക്കു​മ​തി, ക​യ​റ്റു​മ​തി മേ​ഖ​ല​ക​ളി​ലെ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​ക​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യി തു​ട​രും.

Show Full Article
TAGS:Saudi Arabia arrest news Ethiopian drug raid 
News Summary - Saudi Arabia arrests five Ethiopians in Asir and Jizan in massive drug raid
Next Story