Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2026 12:23 PM GMT Updated On
date_range 23 Aug 2026 12:23 PM GMTദമാസ്കസിലെ ഭീകരാക്രമണത്തിൽ കടുത്ത അമർഷം രേഖപ്പെടുത്തി സൗദി അറേബ്യ
text_fieldsദമാസ്കസ്/റിയാദ്: സിറിയയിലെ ദമാസ്കസ് ഗ്രാമീണ മേഖലയിൽ (റീഫ് ദമാസ്കസ്) ആഭ്യന്തര സുരക്ഷാ സേന സഞ്ചരിച്ച ബസിന് നേരെ ഉണ്ടായ ഭീകരാക്രമണത്തെ സൗദി അറേബ്യ ശക്തമായ ഭാഷയിൽ അപലപിച്ചു. ആക്രമണത്തിൽ നിരവധി സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്.
തീവ്രവാദത്തിെൻറയും ഭീകരവാദത്തിെൻറയും എല്ലാ രൂപങ്ങളെയും ചെറുത്തുതോൽപ്പിക്കുന്നതിനായി സിറിയൻ സർക്കാർ സ്വീകരിക്കുന്ന മുഴുവൻ നടപടികൾക്കും സൗദി അറേബ്യയുടെ പൂർണ പിന്തുണയും ഐക്യദാർഢ്യവും ഉണ്ടായിരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
സഹോദര രാജ്യമായ സിറിയയിലും അവിടുത്തെ ജനങ്ങളിലും സമാധാനവും സുരക്ഷിതത്വവും നിലനിൽക്കട്ടെയെന്ന് ആശംസിച്ച മന്ത്രാലയം, ആക്രമണത്തിൽ പരിക്കേറ്റവർ എത്രയും വേഗം സൗഖ്യം പ്രാപിക്കട്ടെ എന്നും പ്രാർത്ഥിച്ചു.
Next Story


