Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഫലസ്തീനികൾക്ക്​...

ഫലസ്തീനികൾക്ക്​ സഹായമെത്തിക്കൽ ഊർജിതമാക്കി സൗദി

text_fields
bookmark_border
ഫലസ്തീനികൾക്ക്​ സഹായമെത്തിക്കൽ ഊർജിതമാക്കി സൗദി
cancel
camera_alt

സൗദിയുടെ ഭക്ഷ്യവസ്​തുക്കൾ ഗസ്സയിൽ എത്തിച്ചപ്പോൾ

യാംബു: ഇസ്രായേൽ അധിനിവേശ സേനയുടെ തുടർച്ചയായ ആക്രമണങ്ങളിൽ ദുരിതത്തിലായ ഗസ്സയിലെ ഫലസ്തീൻ ജനതക്കുളള മാനുഷിക സഹായ വിതരണം കൂടുതൽ ഊർജിതമാക്കി സൗദി അറേബ്യ. പ്രതിസന്ധി അനുഭവിക്കുന്ന കുടുംബങ്ങളുടെ അടിയന്തര പുനരധിവാസവും ഭക്ഷണ ലഭ്യതയും ഉറപ്പുവരുത്തുന്നതിനായി കിങ് സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) നടത്തുന്ന സഹായ പ്രവർത്തനങ്ങളാണ് കൂടുതൽ സജീവമാക്കിയത്.

ഫലസ്തീൻ ജനതയെ പിന്തുണക്കുന്നതിനായി സൗദി തുടർച്ചയായി നടത്തുന്ന ജനകീയ കാമ്പയി​െൻറ ഭാഗമായാണ് കെ.എസ്. റിലീഫി​െൻറ ഗസ്സയിലെ മാനുഷിക സഹായ വിതരണ കേന്ദ്രം പ്രവർത്തിക്കുന്നത്.ഇതി​െൻറ ഭാഗമായി ആയിരക്കണക്കിന് കുടുംബങ്ങൾക്കുള്ള അടിയന്തര ഭക്ഷണക്കൊട്ടകളുമായി പുതിയ സൗദി സഹായ സംഘം കഴിഞ്ഞദിവസങ്ങളിൽ ഗസ്സ മുനമ്പിലെത്തി വിതരണം പൂർത്തിയാക്കി.

ഗസ്സയിലെ കെ.എസ്. റിലീഫി​െൻറ നിർവഹണ പങ്കാളിയായ സൗദി സെൻറർ ഫോർ കൾച്ചർ ആൻഡ് ഹെറിറ്റേജി​െൻറ പിന്തുണയോടെയാണ് പദ്ധതി വിജയകരമായി നടപ്പാക്കിയത്. പുതിയ സഹായമെത്തിയതോടെ ഗസ്സയിലെ പ്രതിദിന ഭക്ഷ്യവിതരണ പ്രവർത്തനങ്ങളുടെ വ്യാപ്തി വർധിപ്പിക്കാൻ കെ.എസ്. റിലീഫിന് സാധിച്ചു.

നിലവിലെ യുദ്ധസാഹചര്യങ്ങൾ കാരണം കടുത്ത ജീവിതവെല്ലുവിളികൾ നേരിടുന്ന ഫലസ്തീനിലെ വിവിധ ഗവർണറേറ്റുകളിലുള്ള ദരിദ്ര കുടുംബങ്ങൾക്ക് പദ്ധതി വലിയ ആശ്വാസമാണ് നൽകുന്നത്. ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട ദൈനംദിന ആവശ്യങ്ങളിലൊന്നായ ഭക്ഷണ ലഭ്യത ഉറപ്പുവരുത്താൻ സൗദിയുടെ ഈ പദ്ധതി വഴി സാധിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഭാരവാഹികൾ വ്യക്തമാക്കി.

Show Full Article
TAGS:Saudi Arabia aid Palestinians Gulf News 
News Summary - Saudi Arabia steps up aid to Palestinians
Next Story