സൗദി കലാസംഘം 'തബൂക്ക് ബീറ്റ്‌സ് 2025' മെഗാ ഷോ പോസ്റ്റർ പ്രകാശനം ചെയ്തു
text_fieldsസൗദി കലാസംഘം 'തബൂക്ക് ബീറ്റ്‌സ് 2025' മെഗാ ഷോ പോസ്റ്റർ പ്രകാശനം ജിദ്ദയിൽ ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു നിർവഹിക്കുന്നു.
ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെ പൊതുകൂട്ടായ്മയായ സൗദി കലാസംഘം (എസ്.കെ.എസ്) സംഘടിപ്പിക്കുന്ന മൂന്നാമത് മെഗാ ഷോ നവംബർ 28ന് വെള്ളിയാഴ്ച തബൂക്കിൽ വെച്ച് നടക്കും. 'തബൂക്ക് ബീറ്റ്‌സ് 2025' എന്ന പേരിൽ നടക്കുന്ന മഹാമേളയിൽ സൗദിയുടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള കലാകാരന്മാർ വിവിധ പരിപാടികൾ അവതരിപ്പിക്കും.
'തബൂക്ക് ബീറ്റ്‌സ് 2025' മെഗാ ഷോയുടെ പോസ്റ്റർ പ്രകാശനവും എസ്.കെ.എസ് കലാകാരന്മാരുടെ സംഗീതനിശയും കഴിഞ്ഞ ദിവസം ജിദ്ദയിൽ നടന്നു. എസ്.കെ.എസ് രക്ഷാധികാരി ഹസ്സൻ കൊണ്ടോട്ടി, ജിദ്ദയിൽ നിന്നുള്ള മറ്റു കമ്മിറ്റി അംഗങ്ങളായ സോഫിയ സുനിൽ, ഇജാസ് കളരിക്കൽ, ഇസ്മായിൽ ഇജ്‌ലു, ഡോ. ഹാരിസ് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ജനറൽ സെക്രട്ടറി വിജേഷ് ചന്ദ്രു പോസ്റ്റർ പ്രകാശനം നിർവഹിച്ചു. മോഹൻ ബാലൻ, വാസു വെളുത്തേടത്ത്, സീതി കൊളക്കാടൻ, അലി തേക്കിൻതോട്, ഡോ. ഇന്ദു ചന്ദ്രശേഖരൻ, ഖാജാ സാഹബ്, നൗഷാദ് ചാത്തല്ലൂർ, റാഫി ബീമാപള്ളി, സാദിഖലി തുവ്വൂർ, സുൽഫീക്കർ ഒതായി, അഷ്‌റഫ് ചുക്കൻ, മജീദ് ഇശൽ മക്ക തുടങ്ങിയവർ ആശംസകൾ നേർന്നു. നിസ്സാർ മടവൂർ അവതാരകനായിരുന്നു.നിസ്സാർ മടവൂർ അവതാരകനായിരുന്നു. തുടർന്ന് എസ്.കെ.എസ് കലാകാരൻമാർ അവതരിപ്പിച്ച സംഗീതനിശയും മറ്റ് കലാഇനങ്ങളും സദസ്സ് നന്നായി ആസ്വദിച്ചു.
ജമാൽ പാഷ, വിജേഷ് ചന്ദ്രു, ഡോ. ഹാരിസ്, റഹീം കാക്കൂർ, ഖമറുദ്ധീൻ, ഇസ്മായിൽ ഇജ്‌ലു, ജവാദ് പെരുമ്പാവൂർ, മുജീബ് കൽപ്പറ്റ, സാദിഖലി തുവ്വൂർ, ബഷീർ താമരശ്ശേരി, മുഹമ്മദ് റാഫി ആലുവ, ഹസൻ കൊണ്ടോട്ടി, മൻസൂർ ഫറോഖ്, നിസാർ മടവൂർ, വിവേക് പിള്ള, ആശിർ കൊല്ലം, ഹാഫിസ് ഹമീദി, കാസിം കുറ്റിയാടി, സോഫിയ സുനിൽ, രമ്യ ബ്രൂസ്, മുനീർ താനൂർ, റിയാസ് മേലാറ്റൂർ, മുബാറക് കൊണ്ടോട്ടി, മുസ്തഫ മുഹ്‌സിൻ, മാസിൻ ജമാൽ പാഷ, കോയ, സബീന റാഫി, നജീബ് മടവൂർ എന്നിവർ ഗാനപാലപിച്ചു. വിവിധ വിശിഷ്ട വ്യക്തികളുടെ ശബ്ദാനുകരണത്തിലൂടെ ഫാസിൽ ഓച്ചിറ സദസ്സിനെ ചിരിപ്പിച്ചു.
സൗദി അറേബ്യയിലെ മലയാളി കലാകാരന്മാരെ ഒരു കുടക്കീഴിൽ അണിനിരത്തുന്നതിന്റെ ഭാഗമായി രൂപവത്കരിച്ച സൗദി കലാസംഘത്തിൽ നിലവിൽ 230 അംഗങ്ങളുണ്ട്. പ്രസിഡന്റ് തബൂക്കിൽ നിന്നുള്ള റഹീം ഭരതന്നൂർ, ജനറൽ സെക്രട്ടറി ജിദ്ദയിൽ നിന്നുള്ള വിജേഷ് ചന്ദ്രു, ട്രഷറർ റിയാദിൽ നിന്നുള്ള തങ്കച്ചൻ വർഗീസ് എന്നിവരാണ് എസ്.കെ.എസ് പ്രധാന ഭാരവാഹികൾ. എസ്.കെ.എസിന്റെ പ്രഥമ മെഗാ ഷോ 'റിയാദ് ബീറ്റ്‌സ് 2022' എന്ന പേരിൽ റിയാദിലും രണ്ടാമത് മഹാമേള 'ജിദ്ദ ബീറ്റ്‌സ് 2024' എന്ന പേരിൽ ജിദ്ദയിലും നടന്നിരുന്നു. ഈ വർഷം നടക്കുന്ന 'തബൂക്ക് ബീറ്റ്‌സ് 2025' ന് ശേഷം വരും വർഷങ്ങളിൽ സൗദിയിലെ മറ്റു നഗരങ്ങളിലും മെഗാ ഷോകൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.