Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗ​ദി​യു​ടെ നാ​വി​ക...

സൗ​ദി​യു​ടെ നാ​വി​ക സ​ഖ്യ​ത്തി​ന് പി​ന്തു​ണ​യേ​റു​ന്നു; അ​ന്താ​രാ​ഷ്ട്ര നീ​ക്ക​ങ്ങ​ളെ പ്ര​ശം​സി​ച്ച് സൗ​ദി മ​ന്ത്രി​സ​ഭ

text_fields
bookmark_border
സൗ​ദി​യു​ടെ നാ​വി​ക സ​ഖ്യ​ത്തി​ന് പി​ന്തു​ണ​യേ​റു​ന്നു; അ​ന്താ​രാ​ഷ്ട്ര നീ​ക്ക​ങ്ങ​ളെ പ്ര​ശം​സി​ച്ച് സൗ​ദി മ​ന്ത്രി​സ​ഭ
cancel
camera_alt

സൗ​ദി മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്നു

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പ​വ​ത്​​ക​രി​ച്ച ബ​ഹു​രാ​ഷ്​​ട്ര പ്ര​തി​രോ​ധ നാ​വി​ക സ​ഖ്യ​ത്തി​ന് ല​ഭി​ക്കു​ന്ന വ​ർ​ധി​ച്ചു​വ​രു​ന്ന അ​ന്താ​രാ​ഷ്ട്ര പി​ന്തു​ണ​യെ സൗ​ദി മ​ന്ത്രി​സ​ഭ പ്ര​ശം​സി​ച്ചു. ചൊ​വ്വാ​ഴ്ച കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​െൻറ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഈ ​വി​ല​യി​രു​ത്ത​ൽ. ചെ​ങ്ക​ട​ൽ, ബാ​ബ് അ​ൽ​മ​ന്ദ​ബ് ക​ട​ലി​ടു​ക്ക്, ഏ​ദ​ൻ ഉ​ൾ​ക്ക​ട​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളി​ൽ​നി​ന്ന് അ​ന്താ​രാ​ഷ്​​ട്ര ക​പ്പ​ൽ ഗ​താ​ഗ​ത പാ​ത​ക​ളും വാ​ണി​ജ്യ മാ​ർ​ഗ​ങ്ങ​ളും ഊ​ർ​ജ്ജ വി​ത​ര​ണ ശൃം​ഖ​ല​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഈ ​നാ​വി​ക സ​ഖ്യം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഗ​സ്സ സ​മാ​ധാ​ന ക​രാ​ർ

ഗ​സ്സ മു​ന​മ്പി​ലെ നി​രാ​യു​ധീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​രി​ത്ര​പ​ര​മാ​യ ക​രാ​ർ സ​മ​ഗ്ര​മാ​യ ഒ​രു രാ​ഷ്​​ട്രീ​യ പാ​ത​യ്ക്ക് അ​ടി​ത്ത​റ​യാ​കു​മെ​ന്ന് മ​ന്ത്രി​സ​ഭ പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. സ​മ​ഗ്ര സ​മാ​ധാ​ന പ​ദ്ധ​തി​യു​ടെ പൂ​ർ​ണ്ണ​മാ​യ ന​ട​പ്പാ​ക്ക​ലി​ലേ​ക്ക് ഇ​ത് ന​യി​ക്കു​മെ​ന്നും, സ്വ​യം നി​ർ​ണാ​യാ​വ​കാ​ശ​ത്തി​നും സ്വ​ത​ന്ത്ര രാ​ഷ്​​ട്ര സ്ഥാ​പ​ന​ത്തി​നു​മു​ള്ള ഫ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശം ഉ​റ​പ്പു​ന​ൽ​കു​മെ​ന്നും യോ​ഗം നി​രീ​ക്ഷി​ച്ചു. ഈ ​നേ​ട്ടം കൈ​വ​രി​ക്കു​ന്ന​തി​നാ​യി മ​ധ്യ​സ്ഥ​ത വ​ഹി​ച്ച ഈ​ജി​പ്ത്, ഖ​ത്ത​ർ, തു​ർ​ക്കി, അ​മേ​രി​ക്ക, സ​മാ​ധാ​ന കൗ​ൺ​സി​ൽ എ​ന്നി​വ​രു​ടെ ശ്ര​മ​ങ്ങ​ളെ മ​ന്ത്രി​സ​ഭ അ​ഭി​ന​ന്ദി​ച്ചു.

ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ് ട്രം​പു​മാ​യി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​ത്തി​െൻറ വി​വ​ര​ങ്ങ​ൾ കി​രീ​ടാ​വ​കാ​ശി മ​ന്ത്രി​സ​ഭ​യെ അ​റി​യി​ച്ചു. കൂ​ടാ​തെ ബ​ഹ്‌​റൈ​ൻ രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ, സി​റി​യ​ൻ പ്ര​സി​ഡ​ൻ​റ്​ അ​ഹ​മ്മ​ദ് അ​ൽ​ഷ​റ​അ്, തു​ർ​ക്കി പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ് ത​യ്യി​ബ് ഉ​ർ​ദു​ഗാ​ൻ, സ്പാ​നി​ഷ് പ്ര​ധാ​ന​മ​ന്ത്രി പെ​ഡ്രോ സാ​ഞ്ച​സ് എ​ന്നി​വ​രു​മാ​യി ന​ട​ത്തി​യ ടെ​ലി​ഫോ​ൺ സം​ഭാ​ഷ​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ളും, ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ളും മ​ന്ത്രി​സ​ഭ അ​വ​ലോ​ക​നം ചെ​യ്തു.

കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ

അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ മാ​സ​ത്തി​ൽ അ​ഞ്ചാ​മ​ത് റി​യാ​ദ് അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക ഫോ​റം സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ട് രാ​ജ്യ​ത്തി​െൻറ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വ്യാ​പ്തി വി​പു​ലീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി​സ​ഭ വ്യ​ക്ത​മാ​ക്കി. വി​വി​ധ ദേ​ശീ​യ പ​ദ്ധ​തി​ക​ളു​ടെ​യും ത​ന്ത്ര​ങ്ങ​ളു​ടെ​യും പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്ത യോ​ഗം, ‘ഗ​സ്​​റ്റ്​ ഓ​ഫ് ഗോ​ഡ് സ​ർ​വീ​സ് പ്രോ​ഗ്രാം’ കൈ​വ​രി​ച്ച മി​ക​ച്ച നേ​ട്ട​ങ്ങ​ളെ പ്ര​ശം​സി​ച്ചു.

Show Full Article
TAGS:saudi cabinet Saudi Arabia Gulf News Latest News 
News Summary - അ​ന്താ​രാ​ഷ്ട്ര നീ​ക്ക​ങ്ങ​ളെ പ്ര​ശം​സി​ച്ച് സൗ​ദി മ​ന്ത്രി​സ​ഭ
Next Story