Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി 7...

ജി 7 ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക്​ സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക്​ ക്ഷ​ണം

text_fields
bookmark_border
ജി 7 ​ഉ​ച്ച​കോ​ടി​യി​ലേ​ക്ക്​ സൗ​ദി കി​രീ​ടാ​വ​കാ​ശി​ക്ക്​ ക്ഷ​ണം
cancel
camera_alt

സൗ​ദി കി​രീ​ടാ​വ​കാ​ശി അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ൻ

റി​യാ​ദ്​: ഗ്രൂ​പ് സെ​വ​ൻ രാ​ജ്യ​ങ്ങ​ളു​ടെ ഉ​ച്ച​കോ​ടി​യി​ലേ​ക്ക്​ സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ അ​മീ​ർ മു​ഹ​മ്മ​ദ്​ ബി​ൻ സ​ൽ​മാ​ന്​ ക്ഷ​ണം. കാ​ന​ഡ​യി​ലെ ക​നാ​നാ​സ്‌​കി​സി​ല്‍ ഈ ​മാ​സം 15 മു​ത​ല്‍ 17 വ​രെ ന​ട​ക്കു​ന്ന ഉ​ച്ച​കോ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​നേ​ഡി​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി മാ​ര്‍ക്ക് കാ​ര്‍ണി​യാ​ണ്​ ക്ഷ​ണി​ച്ച​ത്. മ​ധ്യ​പൂ​ർ​വേ​ഷ്യ കേ​ന്ദ്രീ​ക​രി​ച്ച്​ ശ​ക്ത​മാ​കു​ന്ന ഭൗ​മ​രാ​ഷ്​​ട്രീ​യ ന​യ​ത​ന്ത്ര​ത്തി​ൽ സൗ​ദി അ​റേ​ബ്യ പ്ര​ധാ​ന പ​ങ്കാ​ളി​യാ​ണെ​ന്ന വ​സ്തു​ത ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഉ​ച്ച​കോ​ടി​യി​ലേ​ക്ക് കി​രീ​ടാ​വ​കാ​ശി​യെ ക്ഷ​ണി​ച്ച​ത്. ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ലി ആ​ക്ര​മ​ണം, ഉ​ക്രൈ​ന്‍-​റ​ഷ്യ യു​ദ്ധം എ​ന്നി​വ​യി​ൽ പ​രി​ഹാ​രം കാ​ണാ​ൻ ന​ട​ത്തു​ന്ന ത​ന്ത്ര​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളു​ടെ പ്രാ​ധാ​ന്യ​വും ആ​ഗോ​ള ഊ​ര്‍ജ വി​പ​ണി​യു​ടെ സ്ഥി​ര​ത ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ലെ നി​ർ​ണാ​യ​ക റോ​ളും സൗ​ദി അ​റേ​ബ്യ​യെ അ​വ​ഗ​ണി​ക്കാ​നാ​വാ​ത്ത ശ​ക്തി​യാ​ക്കി മാ​റ്റി​യ​തും ഈ ​ക്ഷ​ണ​ത്തി​ന്​ കാ​ര​ണ​മാ​യ​താ​യി ആ​ഗോ​ള മാ​ധ്യ​മ​ങ്ങ​ൾ വി​ല​യി​രു​ത്തു​ന്നു.

Show Full Article
TAGS:Saudi crown prince G7 Summit Saudi Arabia News gulf news malayalam Gulf News 
News Summary - Saudi Crown Prince Invited to G7 Summit
Next Story