Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി ദേശീയ സാമൂഹികപഠന...

സൗദി ദേശീയ സാമൂഹികപഠന ​ഗവേഷണ കേന്ദ്രത്തി​െൻറ വക്താവായി വനിത

text_fields
bookmark_border
സൗദി ദേശീയ സാമൂഹികപഠന ​ഗവേഷണ കേന്ദ്രത്തി​െൻറ വക്താവായി വനിത
cancel

റിയാദ്: സൗദി ദേശീയ സാമൂഹികപഠന ​ഗവേഷണ കേന്ദ്രത്തി​െൻറ വക്താവായി വനിത. നാഷനൽ സെൻറർ ഫോർ സോഷ്യൽ സ്​റ്റഡീസ് ആൻഡ് റിസർച്ചി​െൻറ മാധ്യമവിഭാഗം മേധാവിയായി ഹിബ ബിൻത് ഹാമിദ് അൽ ഒവാലിയെ ചുമതലപ്പെടുത്തി. സ്ഥാപനത്തി​െൻറ മാധ്യമ സാന്നിധ്യം ശക്തമാക്കുന്നതിനും പൊതുജനങ്ങളുമായുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമുള്ള നടപടികളുടെ ഭാഗമായാണ് ഈ നിയമനം.

സൗദി അറേബ്യയിലെ സാമൂഹിക വികസനത്തിന് പിന്തുണ നൽകുന്ന കേന്ദ്രത്തി​െൻറ വിവിധ ശാസ്ത്രീയ-ജ്ഞാന ഗവേഷണ പ്രവർത്തനങ്ങൾ, പുതിയ പദ്ധതികൾ, വിവരങ്ങൾ എന്നിവ കൃത്യമായി ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പ്രത്യേക സാമൂഹിക ഗവേഷണങ്ങളിലൂടെയും വിജ്ഞാന നിർമാണത്തിലൂടെയും രാജ്യത്തെ നയരൂപവത്​കരണത്തിലും നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും കേന്ദ്രം നൽകുന്ന പിന്തുണ ഉറപ്പാക്കാനും മാധ്യമ ഇടപെടലുകൾ കൂടുതൽ വിപുലമാക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ വക്താവിനെ നിശ്ചയിച്ചിട്ടുള്ളത്.

Show Full Article
TAGS:appoint Center for Social Studies Saudi Arabia 
News Summary - Saudi National Center for Social Studies Appoints Woman Spokesperson
Next Story