സൗദി ടോസ്റ്റ്മാസ്റ്റേഴ്സ് വാർഷിക സമ്മേളനം ‘സറ്റാക് -2025’ സമാപിച്ചു
text_fieldsസറ്റാക് -2025 അന്താരാഷ്ട്ര പ്രസംഗ മത്സര വിജയികൾ ഡിസ്ട്രിക്റ്റ് ഒഫിഷ്യൽസിനൊപ്പം
ജുബൈൽ: ടോസ്റ്റ്മാസ്റ്റേഴ്സ് ഇൻറർനാഷനലിന്റെ ‘ഡിസ്ട്രിക്റ്റ് 79’ സൗദി അറേബ്യൻ ടോസ്റ്റ്മാസ്റ്റേഴ്സ് വാർഷിക സമ്മേളനം (സറ്റാക് 2025) സമാപിച്ചു. ‘മനസ്സുകളെ ഒന്നിപ്പിക്കാം, ജീവിതം ഊഷ്മളമാക്കാം’ എന്ന തലക്കെട്ടിൽ നടന്ന പരിപാടിയിൽ ജമീൽ അക്തർ അധ്യക്ഷത വഹിച്ചു. ജുബൈലിലെ ഹുമൈദാൻ ഹാളിൽ നടന്ന പരിപാടിയിൽ നൂറു കണക്കിനാളുകൾ പങ്കെടുത്തു. ആറ് മാസത്തെ തയാറെടുപ്പോടെയാണ് ഈ സമ്മേളനം സംഘടിപ്പിച്ചതെന്ന് സംഘാടകർ പറഞ്ഞു.
ടോസ്റ്റ്മാസ്റ്റേഴ്സ് അംഗങ്ങൾ തന്നെയാണ് വിവിധ വകുപ്പുകളുടെ ചുമതല നിർവഹിച്ചത്. സഫയർ മുഹമ്മദ്, ജയൻ തച്ചമ്പാറ, അബ്ദുൽ ഹഫീസ്, സി.ആർ. ബിജു ഉൾപ്പെടെയുള്ള മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ജുബൈലിൽനിന്ന് മലയാളി വനിത മെഹ്നാസും മത്സര രംഗത്തുണ്ടായിരുന്നു. ഇംഗ്ലീഷ്, അറബി ഭാഷകളിലെ വിവിധ പ്രസംഗ മത്സരങ്ങൾക്ക് പുറമേ ടോസ്റ്റ് മാസ്റ്റർ ഇൻറർനാഷനൽ ലോക ചാമ്പ്യന്മാരായ ആരോൺ ബെവർലിയും മുഹമ്മദ് അൽ ഖഹ്താനിയും പങ്കെടുത്തു.സൽമാൻ അൽ തസ്സൻ, മുഹമ്മദ് ശുക്രി, അബ്ദുല്ല അലി അൽ മാക്റാമി, സ്റ്റെഫാനോ മക്ഘീ, ഡോ. സലിം ഹകീം, സുലൈമാൻ അൽ താഹിനി, അമൽ, പെരി മൗനഗുരുസ്വാമി എന്നിവർ വിവിധ സെഷനുകൾ നയിച്ചു. കുട്ടികൾക്കായി (ഗാവലിയേഴ്സ്) പ്രസംഗ മത്സരങ്ങളും മറ്റു വിനോദങ്ങളും സംഘടിപ്പിച്ചു.
അന്താരാഷ്ട്ര പ്രസംഗ മത്സരങ്ങളിൽ മറിയം അൽ നുമൈർ (ഒന്നാം സ്ഥാനം), സയിദ് ഫൈസൽ (രണ്ടാം സ്ഥാനം), ഹാജർ അഷ്റഫ് (മൂന്നാം സ്ഥാനം), ടേബിൾ ടോപ്പിക്ക് മത്സരങ്ങളിൽ സുന്ദർ രാമലിംഗം (ഒന്നാം സ്ഥാനം), സയിദ് ഫൈസൽ (രണ്ടാം സ്ഥാനം), അബ്ദുറഹ്മാൻ അൽ ഹമ്മാദി (മൂന്നാം സ്ഥാനം), നർമ പ്രസംഗങ്ങളിൽ നസീർ ഗാസക് അൽ കാസിം (ഒന്നാം സ്ഥാനം), അബ്ദുറഹ്മാൻ അൽ ഹാസുൻ (രണ്ടാം സ്ഥാനം), ഷമീം മഹുദൂം (മൂന്നാം സ്ഥാനം), ഇവാല്യൂവേഷൻ മത്സരങ്ങളിൽ അനസ് ഘയാസ് (ഒന്നാം സ്ഥാനം), സയീദ് ഫൈസൽ (രണ്ടാം സ്ഥാനം), ഹാജർ അഷ്റഫ് (മൂന്നാം സ്ഥാനം) എന്നിവർ വിജയിച്ചു.
കുട്ടികളുടെ ഗാവെൽ മത്സരങ്ങൾക്ക് ലീന ഉണ്ണികൃഷ്ണൻ നേതൃത്വം നൽകി. ദേവാനന്ദ രാജ്മോഹൻ നായർ (ഒന്നാം സ്ഥാനം), റൊമൈസ അൻവർ (രണ്ടാം സ്ഥാനം), സാൻവിക സെന്തിൽ കുമാർ (മൂന്നാം സ്ഥാനം) എന്നിവരും ഗാവെൽ ടേബിൾ ടോപിക് മത്സരങ്ങളിൽ ഷയാൻ ഫാറൂഖ് (ഒന്നാം സ്ഥാനം), വർഷിനി കുമാർ (രണ്ടാം സ്ഥാനം), ചന്ദ്രശേഖർ (മൂന്നാം സ്ഥാനം) എന്നിവരും വിജയികളായി. ഡിസ്ട്രിക്റ്റ് 79 ചെയർമാൻ ശേഖർ തിവാരി, മുഹമ്മദ് അഫ്ദാൽ, അലക്സ് ഫിലിപ്സ് എന്നിവർ നേതൃത്വം നൽകി. അന്താരാഷ്ട്ര പ്രസംഗ മത്സരത്തിലെ വിജയിയായ മറിയം അൽ നുമൈർ (ഡിവിഷൻ ജെ) അമേരിക്കയിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പ് സെമി ഫൈനൽ മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി.