നിഴൽ ചിത്രം
text_fieldsലതിക
അങ്ങേപ്പാട്ട്
ഇന്നലെ വരെ നീയെനിക്കു തുറന്ന ആകാശമായിരുന്നു
എന്നിലെ കാറ്റും മിന്നലും വർഷവും നിന്നിലെടുത്ത് നീലവർണ്ണം തൂകി
നിെൻറ നീല നഭസ്സിൽ എെൻറ വേദനയുടെ കറുത്ത മേഘങ്ങളെ തഴുകി ഉരുക്കി മഴയാക്കി നീ
ചിരിക്കുമായിരുന്നു പിന്നെ നീ ഒഴുകുന്ന പുഴയായി
എന്നിലെ മോഹവും സ്വപ്നവും നിന്നിലൊഴുകി തീരത്തടിയുമ്പോൾ
ഒരു സുന്ദര ചിത്രം വരഞ്ഞിരുന്നു എന്നോ നീ എെൻറ തണലായിരുന്നു
വരണ്ട ചിന്തകൾ ഭ്രാന്തിെൻറ വിത്തുകൾ പാകിയ ഇടനാഴിയിൽ
സിരകളെ പൊള്ളിച്ച മരുന്നിനു കുടയായി നിെൻറ
വാക്കുകൾ ഉണ്ടായിരുന്നു മൂർദ്ധാവിലേകിയ ഓരോ ചുംബനത്തിലും തനിച്ചല്ലെന്ന തിരിച്ചറിവ് ഉണ്ടായിരുന്നു
ഇന്ന് മൗനിയായ നിനക്ക് മരണ ഗന്ധമാണ്
മൗനമുറഞ്ഞു കൂടിയ ശില വികാരങ്ങൾ സ്പർശിക്കാത്ത
തീരം നീ നൽകിയ കടും ചായങ്ങൾ തിരിച്ചെടുക്കുക
ഇനി ഈ കട്ട കറുപ്പിെൻറ പുഷ്പങ്ങൾ മതിയെനിക്ക് മഴവില്ല് തെളിയാത്ത കറുത്ത ആകാശം
പുതു നാമ്പു കിളിർക്കാത്ത മരുഭൂമി സ്വപ്നങ്ങൾ വിടരാത്ത മുറിവേറ്റ ഉറക്കം കൈപിടിക്കുന്നത് ഏതോ അഗാത നിദ്രയിലേക്കാവാം.


