Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽ ഖത്വീഫ്​ ബദാം...

അൽ ഖത്വീഫ്​ ബദാം ഫെസ്​റ്റിവലിന് വിജയകരമായ സമാപനം

text_fields
bookmark_border
അൽ ഖത്വീഫ്​ ബദാം ഫെസ്​റ്റിവലിന് വിജയകരമായ സമാപനം
cancel

ദമ്മാം: പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തി​െൻറ കിഴക്കൻ മേഖല വിഭാഗത്തി​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ഖത്വീഫി ബദാം ഫെസ്​റ്റി’​െൻറ നാലാം പതിപ്പ് വിജയകരമായി സമാപിച്ചു. മൂന്ന് ദിവസം നീണ്ടുനിന്ന ബദാം ഉത്സവം വ്യാഴാഴ്ചയാണ് ആരംഭിച്ചത്.

അൽ ഖത്വീഫ്​ ഗവർണറേറ്റിലെ സൈഹാത്തിൽ സംഘടിപ്പിച്ച ഈ മേള, പ്രാദേശിക ബദാം ഉൽപ്പാദനത്തി​െൻറ വിപണനവും വ്യാപനവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം കർഷകരെയും കാർഷിക വിദഗ്ധരെയും ഒരേ വേദിയിൽ ഒന്നിപ്പിച്ചതായി അധികൃതർ വ്യക്തമാക്കി.

പ്രാദേശിക കാർഷിക വിളകളെയും ഉൽപന്നങ്ങളെയും സംരക്ഷിക്കുക, പ്രോത്സാഹിപ്പിക്കുക, അവയ്ക്ക് ഉചിതമായ വിപണി കണ്ടെത്തുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിസ്ഥിതി കൃഷി മന്ത്രാലയം നാല് വർഷങ്ങൾക്ക് മുമ്പ് ഇത്തരം ഫെസ്​റ്റിവലുകൾക്ക് തുടക്കമിട്ടത്. പരമ്പരാഗത കാർഷിക സമ്പത്തി​െൻറ ഫലഭൂയിഷ്ഠമായ ഭൂമിയാണ് ഖത്വീഫ്​ മേഖല.

തലമുറകളായി ബദാം കൃഷി നിലനിർത്തിപ്പോരുന്ന നിരവധി കർഷകരാണ് ഇവിടെയുള്ളത്. ഈ ദീർഘകാല പാരമ്പര്യം ഖത്വീഫി ബദാമിനെ പ്രദേശത്തി​െൻറ കാർഷിക സ്വത്വത്തി​െൻറ അടയാളവും കിഴക്കൻ മേഖലയിലെ വൈവിധ്യമാർന്ന കാർഷിക ഉൽപ്പാദനത്തി​െൻറ പ്രധാന ഭാഗവുമാക്കി മാറ്റുന്നു. 20-ലേറെ പവലിയനുകളിലായി പുതിയ ബദാമുകളും അവയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങളും മേളയിൽ പ്രദർശിപ്പിച്ചു. പ്രാദേശിക കർഷകരെ ശാക്തീകരിക്കുന്നതിനും വിളയുടെ സാമ്പത്തിക മൂല്യം വർദ്ധിപ്പിക്കുന്നതിനുമുള്ള നിക്ഷേപ-വിപണന സാധ്യതകളാണ് ഇതിലൂടെ തുറന്നുകിട്ടിയത്.

തോട്ടങ്ങളിലും വീടുകളിലും തെരുവുകളിലും ധാരാളമായി കാണപ്പെടുന്ന അൽ ഖത്വീഫ്​ ബദാം, ഇപ്പോൾ പ്രധാന വിപണികളിലും പഴം-പച്ചക്കറി കടകളിലും കച്ചവടക്കാർ സജീവമായി വിപണനം ചെയ്യുന്നുണ്ട്. ചുവപ്പ്, പച്ച, മഞ്ഞ, വയലറ്റ് തുടങ്ങി വിവിധ നിറങ്ങളിലും ഇനങ്ങളിലും പെട്ട ബദാമുകൾ ഈ സീസണിൽ ലഭ്യമാണെന്ന് കർഷകർ വ്യക്തമാക്കി.

പ്രദേശത്തെ ചൂടുള്ളതും ഈർപ്പമുള്ളതുമായ കാലാവസ്ഥ ബദാം നേരത്തെ പാകമാകുന്നതിനും അവയ്ക്ക് സവിശേഷമായ ഗുണനിലവാരവും രുചിയും ലഭിക്കുന്നതിനും കാരണമാകുന്നുണ്ട്. തനതായ രുചിക്ക് പേരുകേട്ട അൽ ഖത്വീഫ്​ ബദാമിന് പുറമെ ബഹ്‌റൈനി, എമിറാത്തി, ഇന്ത്യൻ ഇനങ്ങളിൽപ്പെട്ട ബദാമുകളും വിപണിയിൽ ലഭ്യമാണെന്ന് കർഷകർ കൂട്ടിച്ചേർത്തു.

ബദാം ഫെസ്​റ്റ്​ നാലാം പതിപ്പിലേക്ക് കടക്കുമ്പോൾ വിപണിയിൽ പുതിയ സാധ്യതകൾ തുറക്കപ്പെടുകയും കർഷകർക്ക് പുതിയ പ്രതീക്ഷകൾ ജനിക്കുകയും ചെയ്തതായി കൃഷി മന്ത്രാലയം അറിയിച്ചു. പരമ്പരാഗതമായി ബദാം കൃഷി ചെയ്യുന്ന പ്രദേശമാണെങ്കിലും അടുത്തകാലം വരെ ഖത്വീഫിൽ ഇതിനായി ഒരു സംഘടിത വിപണി ഉണ്ടായിരുന്നില്ല.

അതുകൊണ്ടുതന്നെ കർഷകർക്ക് ഉൽപന്നങ്ങൾക്ക് ഉചിതമായ വില ലഭിക്കുന്നതിനുള്ള സാഹചര്യങ്ങളും ഇല്ലായിരുന്നു. എന്നാൽ, നിലവിലുള്ള ഫെസ്​റ്റിവൽ വിളകളെ മാത്രമല്ല, അത് ഉപയോഗിച്ചുള്ള വൈവിധ്യമാർന്ന ഉൽപന്നങ്ങളെക്കൂടി ജനങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ട്. നാലാം പതിപ്പ് സമാപിക്കുമ്പോൾ കൂടുതൽ വിപണികളും പുതിയ സാധ്യതകളും പ്രതീക്ഷകളും ഈ മേഖലയിൽ രൂപപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.

Show Full Article
TAGS:almond festival ministry of environment Dammam 
News Summary - Successful conclusion to Al Qatif Almond Festival
Next Story