തബൂക്ക് കെ.എം.സി.സി വനിതവിങ് ക്ലാസ് ശ്രദ്ധേയമായി
text_fieldsതബൂക്ക് കെ.എം.സി.സി വനിത വിങ്ങിെൻറ സ്നേഹോപഹാരം പ്രഫ. ജയശ്രീ ഹരീഷിന് സമ്മാനിക്കുന്നു
തബൂക്ക്: കുട്ടികളുടെ വളർച്ചയിൽ രക്ഷിതാക്കൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് ബോധവൽക്കരണം നൽകുന്നതിനായി തബൂക്ക് കെ.എം.സി.സി വനിതാവിങ് ‘കുട്ടികളുടെ മനഃശാസ്ത്രം’ എന്ന വിഷയത്തിൽ ഉദ്ബോധന ക്ലാസ് സംഘടിപ്പിച്ചു.
മദീന റോഡിലെ വി.എൽ.എസ് അറീന ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഇരുന്നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു.അമീർ ഫഹദ് യൂനിവേഴ്സിറ്റി പ്രഫസർ ജയശ്രീ ഹരീഷ് ക്ലാസിന് നേതൃത്വം നൽകി. കുട്ടികൾ ഒരിക്കലും തങ്ങളുടെ മാതാപിതാക്കളെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാറില്ലെന്നും, എന്നാൽ പല രക്ഷിതാക്കളും സ്വന്തം മക്കളെ മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് പതിവാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണതകൾ കുട്ടികളുടെ വ്യക്തിത്വ വികാസത്തെ ദോഷകരമായി ബാധിക്കുമെന്നും ഈ തെറ്റായ രീതി ഉപേക്ഷിക്കണമെന്നും അവർ രക്ഷിതാക്കളെ ഓർമിപ്പിച്ചു. ചടങ്ങിൽ നസ്മ നിസാർ അധ്യക്ഷത വഹിച്ചു. മുഹ്സിന സരിഷ്, മിർഫാ തസ്നി, സുമയ്യ ഇസ്മാഈൽ, ഫഫ്മിദ ഫസൽ, റഹീന യാസർ, റിഷാന റഷാദ്, നിദ അലി, ഷമി സഫീർ, ബാനു ബാദുഷ, ഇഷ നാസി, സാജിറ അലി, തസ്നി യാസർ എന്നിവർ സംസാരിച്ചു. ഷിഫ്ന സാബിഖ് സ്വാഗതവും നെഫ്ലാ നിസാം നന്ദിയും പറഞ്ഞു.


