കള്ള് ഷാപ്പ് തുറക്കുന്നതിനെതിരെ തുവ്വൂർ ഏരിയ വെൽഫെയർ അസോസിയേഷൻ പ്രതിഷേധം
text_fieldsതുവ്വൂർ ഏരിയ വെൽഫെയർ അസോസിയേഷൻ (തവ) റിയാദ് ചാപ്റ്റർ ജനറൽ ബോഡി യോഗത്തിൽ നിന്ന്.
റിയാദ്: മലപ്പുറം ജില്ലയിലെ തുവ്വൂർ പഞ്ചായത്തിൽ ജനവാസ കേന്ദ്രത്തിൽ പുതുതായി കള്ളു ഷാപ്പ് തുറക്കാനുള്ള ശ്രമത്തിനെതിരെ തുവ്വൂർ ഏരിയ വെൽഫെയർ അസോസിയേഷൻ (തവ) റിയാദ് ചാപ്റ്റർ പ്രതിഷേധിച്ചു. മദ്യവും ലഹരിയും സമൂഹത്തിന് നൽകുന്ന വിപത്ത് ചെറുതല്ല. അറിഞ്ഞോ അറിയാതെയോ വിദ്യാർത്ഥികൾ വരെ ലഹരിക്കടിമപ്പെടുമ്പോൾ അതിനെ ചെറുക്കുന്നതിന് പകരം നാട്ടിൽ പുതിയ കള്ള് ഷാപ്പ് തുടങ്ങുന്നു എന്ന നാട്ടിൽ നിന്നുള്ള വിവരം അറിഞ്ഞു. വ്യക്തികൾക്കും, കുടുംബത്തിനും സമൂഹത്തിനാകെ ദോഷകരമായി ബാധിക്കുന്ന ഈ തീരുമാനത്തിനെതിരെ റിയാദ് തുവ്വൂർ പ്രവാസി കൂട്ടായ്മ (തവ) യുടെ പ്രതിഷേധം അറിയിക്കുന്നതോടൊപ്പം ഉത്തരവാദപ്പെട്ടവർ ഈ തീരുമാനം പിൻവലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജനറൽ ബോഡി യോഗത്തിൽ ജംഷാദ് ചൂരക്കുത്ത് അധ്യക്ഷത വഹിച്ചു. കെ.ആർ ഷാജു, സിദ്ധീഖ് പായിപ്പുല്ല്, അബൂട്ടി പറവട്ടി തുടങ്ങിയവർ സംസാരിച്ചു. സി.കെ സിയാദ് സ്വാഗതവും ബാസിൽ പറമ്പൂർ നന്ദിയും പറഞ്ഞു.