Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആറാമത് ഹജ്ജ് കോൺഫറൻസും...

ആറാമത് ഹജ്ജ് കോൺഫറൻസും പ്രദർശനവും നവംബർ 8 മുതൽ 11 വരെ ജിദ്ദയിൽ

text_fields
bookmark_border
ആറാമത് ഹജ്ജ് കോൺഫറൻസും പ്രദർശനവും നവംബർ 8 മുതൽ 11 വരെ ജിദ്ദയിൽ
cancel

ജിദ്ദ: സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ കീഴിൽ ആറാമത് ഹജ്ജ് കോൺഫറൻസും പ്രദർശനവും നവംബർ 8 മുതൽ 11 വരെ ജിദ്ദയിലെ സൂപ്പർ ഡോമിൽ നടക്കും.

15-ലധികം മേഖലകളിൽ നിന്നുള്ള 250 ലധികം പ്രദർശകർ അണിനിരക്കും. അടുത്ത വർഷത്തെ ഹജ്ജ് സീസണിനായുള്ള ഒരുക്കങ്ങൾ നേരത്തെ പൂർത്തിയാക്കാനും ക്രമീകരണങ്ങൾ ആസൂത്രണം ചെയ്യാനും ഹജ്ജ് കാര്യാലയങ്ങൾക്കും സേവന ദാതാക്കൾക്കും മറ്റ് വിവിധ സ്ഥാപനങ്ങൾക്കും ഈ പരിപാടി ഏറെ ഫലം ചെയ്യും.

സമ്മേളനത്തിൽ മൂന്ന് പ്രധാന വിഭാഗങ്ങളിൽ ഊന്നിയുള്ള ചർച്ചയായിരിക്കും ഇത്തവണ നടക്കുക. അടിസ്ഥാന സൗകര്യങ്ങളെയും പ്രവർത്തന സേവനങ്ങളെയും കുറിച്ചുള്ളതാണ് ആദ്യ വിഭാഗം; ഗതാഗതം, ലോജിസ്റ്റിക്‌സ്, സൗകര്യങ്ങളുടെ പരിപാലനം, താമസം, ആതിഥ്യമര്യാദ, ഭക്ഷണം, പോഷകാഹാരം എന്നിവയിൽ ഊന്നിയുള്ള രണ്ടാമത്തെ വിഭാഗം. സുരക്ഷ, ആരോഗ്യം, മാധ്യമം, ആശയവിനിമയം, സാങ്കേതികവിദ്യ, നവീകരണം എന്നിവയാണ് മൂന്നാമത്തെ വിഭാഗത്തിൽ ഉൾപ്പെടുത്തിയിരി ക്കുന്നത്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന വിവിധ മേഖലകൾ, സംരംഭകത്വം, പരിശീലനം, യോഗ്യതാ നിർണയം, തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തൽ എന്നിവയും ആറാമത് ഹജ്ജ് കോൺഫറൻസിൽ ചർച്ചയാകും.

കോൺഫറൻസിൽ പങ്കെടുക്കുന്നവർക്കും സന്ദർശകർക്കും വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന പ്രത്യേക ഇടങ്ങൾ സന്ദർശിക്കാവുന്നതാണ്. ആരോഗ്യ മേഖലയിലെ സർക്കാർ സ്ഥാപനങ്ങൾ, സേവന ദാതാക്കൾ, കമ്പനികൾ എന്നിവരുടെ 'ഹെൽത്ത് ഒയാസിസ്' എന്ന പേരിലുള്ള സ്റ്റാളുകളും ഡിജിറ്റൽ പരിഹാരങ്ങൾ പ്രദർശിപ്പിക്കുന്ന 'ടെക്നോളജി ഒയാസിസ്' പവലിയനുകളും പ്രദർശന ഹാളിൽ ഉണ്ടാവും. യാത്രാ സംവിധാനങ്ങളുമായും തീർഥാടകരുടെ വരവുമായും ബന്ധപ്പെട്ട നിയന്ത്രണ അതോറിറ്റികൾ, എയർലൈനുകൾ, സേവന ദാതാക്കൾ എന്നിവർ 'ഏവിയേഷൻ ഒയാസിസ് ' എന്ന പേരിലും മാധ്യമ സ്ഥാപനങ്ങൾക്കും ആശയവിനിമയ ഏജൻസികൾക്കും 'മീഡിയ ഒയാസിസ്' എന്ന പേരിലും വിവിധ കേന്ദ്രങ്ങൾ ഒരുക്കും. കോൺഫറൻസിൽ രജിസ്റ്റർ ചെയ്യാനും പങ്കെടുക്കാനും, അതുവഴി ഇവിടെയുള്ള വൈവിധ്യമാർന്ന പരിപാടികളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും പ്രയോജനം നേടാനും ഹജ്ജ് ഉംറ മന്ത്രാലയം വിവിധ സ്ഥാപനങ്ങളെയും സന്ദർശിക്കാൻ താല്പര്യമുള്ള വ്യക്തികളെയും ക്ഷണിക്കുന്നു. https://hajjconfex.com/visitor-registration എന്ന വെബ്‌സൈറ്റ് വഴി രജിസ്‌ട്രേഷൻ നടത്താവുന്നതാണെന്നും ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Hajj conference Hajj exhibition Jeddah 
News Summary - The 6th Hajj Conference and Exhibition will be held in Jeddah from November 8 to 11
Next Story