കൊല്ലം സ്വദേശി രാജേഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
text_fieldsരാജേഷ് കുമാർ
അൽ അഹ്സ: സൗദി കിഴക്കൻ പ്രവിശ്യയിലെ അൽ അഹ്സയിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം പുനലൂർ കമുകഞ്ചേരി സ്വദേശി രാജേഷ് കുമാറിന്റെ (46) മൃതദേഹം ബുധനാഴ്ച ദമ്മാമിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഈ മാസം അഞ്ചിനാണ് രാജേഷ് കുമാറിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. അൽ അഹ്സയിലെ സിസ്കോ കമ്പനിയിൽ ജീവനക്കാരനായിരുന്ന ഇദ്ദേഹം അവിവാഹിതനാണ്. പുതിയ വീട്ടിൽ സുകുമാരപിള്ളയുടെയും കുട്ടിയമ്മ പുഷ്പവതിയമ്മയുടെയും മകനാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ഔദ്യോഗിക നടപടികൾ സാമൂഹിക പ്രവർത്തകനും ഒ.ഐ.സി.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറിയുമായ പ്രസാദ് കരുനാഗപ്പള്ളിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്.


