Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപുരാതന...

പുരാതന ചരിത്രത്തിലേക്കും മനുഷ്യ പൈതൃകത്തിലേക്കുമുള്ള നേർക്കാഴ്ച്ചയായി തബൂക്കിലെ പർവതനിരകൾ

text_fields
bookmark_border
പുരാതന ചരിത്രത്തിലേക്കും മനുഷ്യ പൈതൃകത്തിലേക്കുമുള്ള നേർക്കാഴ്ച്ചയായി തബൂക്കിലെ പർവതനിരകൾ
cancel

തബൂക്ക്: ഭൂമിയുടെ പുരാതന ചരിത്രത്തിലേക്കും മനുഷ്യ പൈതൃകത്തിലേക്കുമുള്ള നേർക്കാഴ്ച്ചയായി തബൂക്കിലെ പർവതനിരകൾ അതിശയിപ്പിക്കുന്ന പ്രകൃതി ദൃശ്യമാണ് ഒരുക്കുന്നത്. 542 ദശലക്ഷം വർഷത്തിലേറെ പഴക്കമുള്ള കഥ പറയുന്ന പാറകളും ചുവന്ന മണലും നിറഞ്ഞ തബൂക്കിലെ 'ഷിഗ്രി' എന്ന പേരിലറിയപ്പെടുന്ന പർവതനിരകൾ ഭൂമിയുടെ ചരിത്രത്തിന്റെ ഒരു നേർസാക്ഷ്യമായി വേറിട്ടുനിൽക്കുന്നു. സൗദി ജിയോളജിസ്റ്റ്സ് കോ-ഓപ്പറേറ്റീവ് സ്ഥാപകനായ ഡോ. അബ്ദുൽ അസീസ് ഇബ്നു ലബൂണിന്റെ അഭിപ്രായത്തിൽ ഇവിടുത്തെ പർവതനിരകൾ ഒരു 'തുറന്ന ഭൂമിശാസ്ത്ര മ്യൂസിയമാണ്'. സൗദിയിലെ ഏറ്റവും പഴക്കം ചെന്ന പാറകളുടെ ശേഷി പ്പുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.


ദശലക്ഷക്കണക്കിന് വർഷത്തെ കാറ്റും മഴയും കൊണ്ട് കൊത്തിയെടുത്ത അതുല്യമായ രൂപങ്ങൾ സമ്മാനിക്കുന്ന പ്രകൃതിദത്ത രൂപങ്ങൾ വിസ്‌മയക്കാഴ്ച്ചയൊരു ക്കുന്നു. വൈവിധ്യമാർന്ന മോഡലുകൾ, ഗുഹകൾ എന്നിവയുടെ ഒരു ഭൂപ്രകൃതിയാണ് വിവിധപർവതങ്ങളിലെ ഓരങ്ങളിൽ കാണാൻ കഴിയുന്നത്. ശാസ്ത്രീയ മൂല്യ ത്തിനപ്പുറം, പർവതങ്ങളുടെ മഹിമയും പ്രദേശത്തെ കാർഷിക വിളകൾക്കും സാമ്പത്തിക നേട്ടത്തിനും ഇവ ഏറെ പ്രാധാന്യമുണ്ടെന്നും, മണൽക്കല്ലുകളും പാറകളും ഈ പ്രദേശത്തെ ഭൂപ്രകൃതിക്കും കാർഷിക വിളകൾക്കും അത്യന്താപേക്ഷിതമായ പ്രകൃതിദത്ത ഭൂഗർഭജല സംഭരണികളായി വർത്തിക്കുന്നുണ്ടെന്നും രാജ്യത്തെ ചില ജിയോളജിസ്റ്റുകൾ അഭിപ്രായപ്പെടുന്നു.


മനുഷ്യ ചരിത്രത്തിന്റെ സമ്പന്നമായ ഒരു പൗരാണിക രേഖയും ഈ പ്രദേശം നൽകുന്നുണ്ട്. പുരാതന നിവാസികൾ പർവതങ്ങളെ അഭയത്തിനും വെള്ളത്തിനുമായി ഉപയോഗിച്ചിരുന്നു. ദൈനംദിന ജീവിതത്തിന്റെയും വന്യജീവികളുടെയും രൂപങ്ങൾ പാറകളിൽ പൂർവീകർ കൊത്തുപണികളായി രൂപപ്പെടുത്തിയതായി പല പ്രദേശ ങ്ങളിലും കാണാം. സിംഹങ്ങൾ, ആനകൾ, മാനുകൾ തുടങ്ങിയ മൃഗങ്ങളെ ചിത്രീകരിക്കുന്ന ലിഖിതങ്ങൾ ആദ്യകാല മനുഷ്യരും അവരുടെ പരിസ്ഥിതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വിലമതിക്കാനാവാത്ത ഉൾക്കാഴ്ചകൾ നൽകുന്നു. ഷിഗ്രി പർവതനിരകളിലെ ശേഷിപ്പുകൾ ഗവേഷകർക്കും ഭൂമിശാസ്ത്ര വിദ്യാർഥികൾക്കും ഗവേഷണ വിഷയമായി മാറിയിട്ടുണ്ട്. തബൂക്ക് നഗരത്തോടടുത്തുള്ള വിവിധ പ്രദേശങ്ങളിലെ അതിശയകരമായ പ്രകൃതി സൗന്ദര്യവും ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും സംയോജിപ്പിക്കുന്ന ഒരു സന്ദർശന ഇടമായി പ്രദേശത്തെ പരിവർത്തിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ അധികൃതർ.

Show Full Article
TAGS:mountains tabuk Heritage Saudi Arabia News Gulf News 
News Summary - The mountains of Tabuk are a glimpse into ancient history and human heritage.
Next Story