Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​തി​രു​ക​ളി​ല്ലാ​ത്ത...

അ​തി​രു​ക​ളി​ല്ലാ​ത്ത ക​ല​യു​ടെ വി​സ്മ​യം; ജി​ദ്ദ​യി​ലെ ‘ടീം ​ലാ​ബ് ബോ​ർ​ഡ​ർ​ലെ​സ്’ ഡി​ജി​റ്റ​ൽ മ്യൂ​സി​യം ശ്ര​ദ്ധേ​യ​മാ​കു​ന്നു

text_fields
bookmark_border
അ​തി​രു​ക​ളി​ല്ലാ​ത്ത ക​ല​യു​ടെ വി​സ്മ​യം; ജി​ദ്ദ​യി​ലെ ‘ടീം ​ലാ​ബ് ബോ​ർ​ഡ​ർ​ലെ​സ്’ ഡി​ജി​റ്റ​ൽ മ്യൂ​സി​യം ശ്ര​ദ്ധേ​യ​മാ​കു​ന്നു
cancel
camera_alt

‘ടീം ​ലാ​ബ് ബോ​ർ​ഡ​ർ​ലെ​സ്’ ഡി​ജി​റ്റ​ൽ ആ​ർ​ട്ട് മ്യൂ​സി​യ​ത്തി​ലെ കാ​ഴ്​​ച​ക​ൾ

ജി​ദ്ദ: ക​ല​യും സാ​ങ്കേ​തി​ക​വി​ദ്യ​യും അ​തി​ർ​വ​ര​മ്പു​ക​ളി​ല്ലാ​തെ കൈ​കോ​ർ​ക്കു​ന്ന ഡി​ജി​റ്റ​ൽ വി​സ്മ​യ​വു​മാ​യി ജി​ദ്ദ​യി​ലെ ‘ടീം ​ലാ​ബ് ബോ​ർ​ഡ​ർ​ലെ​സ്’ മ്യൂ​സി​യം ശ്ര​ദ്ധേ​യ​മാ​കു​ന്നു. ടോ​ക്യോ ആ​സ്ഥാ​ന​മാ​യു​ള്ള പ്ര​ശ​സ്ത ആ​ർ​ട്ട് ക​ല​ക്ടീ​വ് ‘ടീം ​ലാ​ബും’ സൗ​ദി സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​വും സം​യു​ക്ത​മാ​യാ​ണ് ഈ ​ക​ലാ​കേ​ന്ദ്ര​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

യു​നെ​സ്കോ ലോ​ക പൈ​തൃ​ക പ​ട്ടി​ക​യി​ലു​ള്ള ച​രി​ത്ര ന​ഗ​ര​മാ​യ ജി​ദ്ദ അ​ൽ ബ​ല​ദി​ലെ അ​ൽ അ​ർ​ബ​ഈ​ൻ ല​ഗൂ​ണി​െൻറ തീ​ര​ത്താ​ണ് ഈ ​മ്യൂ​സി​യം സ്ഥി​തി ചെ​യ്യു​ന്ന​ത്. 2024 ജൂ​ണി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ഇ​ത് മി​ഡി​ലീ​സ്​​റ്റി​ലെ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ​ത്തെ സ്ഥി​രം മ്യൂ​സി​യ​മാ​ണ്. ഏ​ക​ദേ​ശം 10,000 ച​തു​ര​ശ്ര മീ​റ്റ​റി​ൽ വ്യാ​പി​ച്ചു കി​ട​ക്കു​ന്ന മ്യൂ​സി​യ​ത്തി​ൽ 80-ല​ധി​കം ഡി​ജി​റ്റ​ൽ ക​ലാ​സൃ​ഷ്​​ടി​ക​ളാ​ണു​ള്ള​ത്. പേ​ര് സൂ​ചി​പ്പി​ക്കു​ന്ന​ത് പോ​ലെ ഇ​വി​ടെ ക​ല​യ്ക്ക് കൃ​ത്യ​മാ​യ അ​തി​ർ​വ​ര​മ്പു​ക​ളി​ല്ല. ഒ​രു മു​റി​യി​ലെ ദൃ​ശ്യ​ങ്ങ​ൾ അ​ടു​ത്ത മു​റി​യി​ലേ​ക്ക് പ​ട​രു​ക​യും മ​റ്റ് ക​ലാ​രൂ​പ​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ക​യും ചെ​യ്യു​ന്നു. സ​ന്ദ​ർ​ശ​ക​രു​ടെ ച​ല​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് മാ​റു​ന്ന ഇ​ൻ​ട്രാ​റാ​ക്ടി​വ് ക​ലാ​സൃ​ഷ്​​ടി​ക​ൾ ഓ​രോ സ​ന്ദ​ർ​ശ​ന​വും പു​ത്ത​ൻ അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്നു.

ക​ലാ​രൂ​പ​ങ്ങ​ൾ സ്വ​ത​ന്ത്ര​മാ​യി ച​ലി​ക്കു​ക​യും സ​ന്ദ​ർ​ശ​ക​രോ​ട് പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ലോ​ക​മാ​യ ‘ബോ​ർ​ഡ​ർ​ലെ​സ് വേ​ൾ​ഡ്’, ശ​രീ​ര​ത്തി​​ന്റെ ച​ല​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​ത്തെ മ​ന​സ്സി​ലാ​ക്കാ​ൻ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ത്രി​മാ​ന ക്രി​യാ​ത്മ​ക ഇ​ട​മാ​യ ‘അ​ത്‌​ല​റ്റി​ക്സ് ഫോ​റ​സ്​​റ്റ്​’, കു​ട്ടി​ക​ൾ​ക്ക് ഒ​ത്തു​ചേ​ർ​ന്ന് ഡി​ജി​റ്റ​ൽ ലോ​ക​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന വി​ദ്യാ​ഭ്യാ​സ ഇ​ട​മാ​യ ‘ഫ്യൂ​ച്ച​ർ പാ​ർ​ക്ക്’, സ​ന്ദ​ർ​ശ​ക​ർ സ​മീ​പി​ക്കു​മ്പോ​ൾ പ്ര​കാ​ശി​ക്കു​ക​യും ശ​ബ്​​ദം പു​റ​പ്പെ​ടു​വി​ക്കു​ക​യും ചെ​യ്യു​ന്ന വി​ള​ക്കു​ക​ളു​ടെ വ​ന​മാ​യ ‘ഫോ​റ​സ്​​റ്റ്​ ഓ​ഫ് ലാം​പ്‌​സ്’, ചാ​യ​ക്ക​പ്പി​ൽ​പോ​ലും ഡി​ജി​റ്റ​ൽ ആ​ർ​ട്ട് വി​രി​യു​ന്ന മാ​ന്ത്രി​ക അ​നു​ഭ​വ​മാ​യ ‘എ​ൻ.​ടി ഹൗ​സ്’ എ​ന്നി​വ​യാ​ണ്​ മ്യൂ​സി​യ​ത്തി​ലെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ൾ.

ശ​നി മു​ത​ൽ ബു​ധ​ൻ വ​രെ ഉ​ച്ച​ക്ക്​ ഒ​ന്ന് മു​ത​ൽ രാ​ത്രി ഒ​മ്പ​ത് വ​രെ​യും വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഉ​ച്ച​ക്ക്​ മൂ​ന്ന് മു​ത​ൽ അ​ർ​ധ​രാ​ത്രി 12 വ​രെ​യു​മാ​ണ് പ്ര​വൃ​ത്തി​സ​മ​യം. നാ​ല് വ​യ​സ്സ്​ വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് സൗ​ജ​ന്യ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കും. നാ​ല് മു​ത​ൽ 12 വ​യ​സ്സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 50 റി​യാ​ലാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

12 മു​ത​ൽ18 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും 115 റി​യാ​ലും 18 വ​യ​സ്സി​ന് മു​ക​ളി​ൽ 150 റി​യാ​ലു​മാ​ണ് മ​റ്റു നി​ര​ക്കു​ക​ൾ. കു​ടും​ബ​മാ​യി ഒ​ന്നി​ച്ചു പോ​കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ഡി​സ്കൗ​ണ്ട് പാ​ക്കേ​ജു​ക​ളും ല​ഭ്യ​മാ​ണ്. https://teamlab-jeddah.com/ എ​ന്ന ലി​ങ്ക് വ​ഴി ടി​ക്ക​റ്റു​ക​ൾ മു​ൻ​കൂ​ട്ടി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.

Show Full Article
TAGS:Saudi Arabia 
News Summary - The wonder of borderless art; ‘Team Lab Borderless’ digital museum in Jeddah draws attention
Next Story