Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്രഭാത സവാരിക്കിടെ...

പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ തിരുവനന്തപുരം സ്വദേശി​ മരിച്ചു

text_fields
bookmark_border
J Arun Kumar
cancel
Listen to this Article

അൽഖോബാർ: പ്രഭാത നടത്തത്തിനിടെ കുഴഞ്ഞുവീണ മലയാളി മരിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകര കാരക്കോണം സ്വദേശി ജെ. അരുൺ കുമാർ (48) ആണ് അൽഖോബാറിലെ ആശുപത്രിയിൽ മരിച്ചത്.

അൽഖോബാർ കോർണിഷിൽ സഹപ്രവർത്തകരൊടൊപ്പമുള്ള നടത്തത്തിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നുവർ ഉടൻതന്നെ അടുത്തുള്ള അൽഖോബാർ അൽമന ആശുപത്രിയിലെ അടിയന്തര വിഭാഗത്തിലെത്തിച്ച് ചികിത്സ നൽകിയെങ്കിലും മരിക്കുകയായിരുന്നു. ദമ്മാമിൽ എൽ ആൻഡ്​ ടി കമ്പനിയുടെ അക്കൗണ്ട്സ് വിഭാഗത്തിൽ ജീവനക്കാരനാണ്​.

ഭാര്യ: ദിവ്യ അരുൺ, മക്കൾ: റിഷ്വന്ത്, റിഷ്മിക (ദമ്മാം ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ). കുടുംബം ദമ്മാമിൽ ഉണ്ട്. മൃതദേഹം അൽമന ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു. നിയമനടപടികൾ പൂർത്തീകരിക്കുന്നതിനും മരണാനന്തര സഹായങ്ങൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) രംഗത്തുണ്ട്.

Show Full Article
TAGS:Thiruvananthapuram native collapsing Gulf News Saudi Arabia Latest News 
News Summary - Thiruvananthapuram native dies after collapsing during morning commute
Next Story