Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതിരുവനന്തപുരം വര്‍ക്കല...

തിരുവനന്തപുരം വര്‍ക്കല സ്വദേശി ജിദ്ദയിൽ നിര്യാതനായി

text_fields
bookmark_border
തിരുവനന്തപുരം വര്‍ക്കല സ്വദേശി ജിദ്ദയിൽ നിര്യാതനായി
cancel
camera_alt

ദില്‍ധാര്‍

Listen to this Article

ജിദ്ദ: തിരുവനന്തപുരം വര്‍ക്കല ചിലക്കൂര്‍ കുന്നില്‍ വീട്ടില്‍ ദില്‍ധാര്‍ (42) ജിദ്ദയില്‍ കുഴഞ്ഞുവീണ് മരിച്ചു. ശാരീരികാസ്വസ്ഥതയെ തുടര്‍ന്ന് ശറഫിയയിലെ സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ഉടൻ കുഴഞ്ഞുവീഴുകയും തൽക്ഷണം മരിക്കുകയുമായിരുന്നു. അബ്ഹൂറില്‍ പെട്രോള്‍ പമ്പ് ജീവനക്കാരനായിരുന്ന ഇദ്ദേഹം നല്ലൊരു ക്രിക്കറ്റ് കളിക്കാരൻ കൂടിയായിരുന്നു.

ദില്‍ധാര്‍ കൊടിമരം വാരിയേഴ്സ് ക്രിക്കറ്റ് ക്ലബിലെ അംഗമായിരുന്നു. 14 വര്‍ഷമായി സൗദിയിൽ പ്രവാസിയായിരുന്നു. പിതാവ്: ഖമറുദീൻ, മാതാവ്: ജമീല ബീവി, ഭാര്യ: ഖദീജ, മക്കൾ: മുഹമ്മദ് ദിൽഹാൻ, ദിൽഷ ഫാത്തിമ, ദിൽന ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങള്‍ പൂർത്തിയാക്കാൻ സുഹൃത്തുക്കളും കെ.എം.സി.സി വെല്‍ഫെയര്‍ വിങ് അടക്കമുള്ള സന്നദ്ധപ്രവര്‍ത്തകരും രംഗത്തുണ്ട്.

Show Full Article
TAGS:Thiruvananthapuram native Passed Away Jeddah Petrol pump worker Saudi News 
News Summary - Thiruvananthapuram Varkala native passed away in Jeddah
Next Story