Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2026 11:40 AM GMT Updated On
date_range 28 Feb 2026 11:40 AM GMTറിയാദ് എയർപോർട്ടിൽ യാത്രാ മുന്നറിയിപ്പ്: യാത്രക്കാർ വിമാന കമ്പനികളുമായി ബന്ധപ്പെടണം
text_fieldsറിയാദ്: നിലവിലെ പ്രത്യേക സാഹചര്യങ്ങൾ കണക്കിലെടുത്ത് യാത്രക്കാർക്കായി റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം പുതിയ യാത്രാ നിർദ്ദേശം പുറപ്പെടുവിച്ചു. നിലവിലെ സംഭവവികാസങ്ങൾ ബാധിച്ച സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ, വിമാനത്താവളത്തിലേക്ക് തിരിക്കുന്നതിന് മുൻപായി തങ്ങളുടെ വിമാനങ്ങളുടെ സമയക്രമം ഉറപ്പുവരുത്തേണ്ടതാണ്.
ഏറ്റവും പുതിയ വിവരങ്ങൾക്കായി അതത് വിമാന കമ്പനികളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. വിമാനത്താവളത്തിെൻറയോ വിമാന കമ്പനികളുടെയോ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി ലഭിക്കുന്ന വിവരങ്ങൾ മാത്രം അടിസ്ഥാനമാക്കി യാത്രകൾ പ്ലാൻ ചെയ്യുക. യാത്രക്കാരുടെ സൗകര്യവും സുരക്ഷയും മുൻനിർത്തിയാണ് ഈ അറിയിപ്പ്. കൂടുതൽ സഹായത്തിന് വിമാനത്താവളത്തിെൻറ ഹെൽപ്‌ലൈൻ നമ്പറായ 800 124 8100 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
Next Story


