കവി ടി.കെ. അലി പൈങ്ങോട്ടായിക്ക് ആദരം
text_fieldsകവിയും നാടക കൃത്തുമായ അലി പൈങ്ങോട്ടായിയെ ദമ്മാമിലെ ജാം ക്രിയേഷൻ ആദരിച്ചപ്പോൾ
ദമ്മാം: പ്രവാസത്തിന്റെ വിരഹവും മാതൃസ്നേഹത്തിന്റെ ആർദ്രതയും മലയാള കവിതകളിൽ അടയാളപ്പെടുത്തിയ കവിയും നാടകകൃത്തുമായ ടി.കെ. അലി പൈങ്ങോട്ടായിക്ക് ദമ്മാമിലെ ജാം ക്രിയേഷൻ സ്നേഹാദരവ് നൽകി. ഹ്രസ്വസന്ദർശനത്തിനായി സൗദിയിലെത്തിയ അദ്ദേഹത്തെ ദമ്മാം റോസ് ഗാർഡൻ റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ പൊന്നാടയണിയിച്ചു.പ്രവാസലോകത്തിന്റെ നോവുകൾ അതേ തീവ്രതയോടെ വായനക്കാരിലേക്ക് എത്തിക്കുന്നതിൽ ടി.കെ. അലി പുലർത്തുന്ന മികവിനെ ചടങ്ങിൽ പങ്കെടുത്തവർ പ്രകീർത്തിച്ചു. അദ്ദേഹത്തിന്റെ ‘സ്നേഹപൂർവം അമ്മയ്ക്ക്’ എന്ന കവിതയിലെ വരികൾ ചടങ്ങിൽ വികാരാധീനമായ ഓർമകളായി.
സഈദ് ഹമദാനി വടുതല അദ്ദേഹത്തിന്റെ രചനാവൈഭവത്തെക്കുറിച്ച് സംസാരിച്ചു. ഗായകൻ റഊഫ് ചാവക്കാട് കവിതകൾ ആലപിച്ചു.കലയും സാഹിത്യവും കേവലം വിനോദത്തിനപ്പുറം സമൂഹത്തിൽ നന്മയുടെ വിത്തുകൾ പാകുന്നതാകണമെന്ന് മറുപടി പ്രസംഗത്തിൽ ടി.കെ. അലി പറഞ്ഞു. ജാം ക്രിയേഷൻ കൺവീനർ സുബൈർ പുല്ലാളൂർ അധ്യക്ഷത വഹിച്ചു. ശരീഫ് കൊച്ചി, ജോഷി ബാഷ, മെഹബൂബ് മുടവൻകാട്ടിൽ, ഷമീർ പത്തനാപുരം എന്നിവർ നേതൃത്വം നൽകി. മഹ്‌റൂഫ് ചേളന്നൂർ, നവാസ് കൊല്ലം, നാസർ കല്ലായി, ഹാഷിം കുന്നുംപുറം തുടങ്ങിയവർ സംബന്ധിച്ചു.


