Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഈദ് അവധി ആഘോഷിച്ച്...

ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽനിന്ന് തിരിച്ചുവരുന്നതിനിടെ തിരുവനന്തപുരം സ്വദേശി മരിച്ചു

text_fields
bookmark_border
ഈദ് അവധി ആഘോഷിച്ച് ബഹ്‌റൈനിൽനിന്ന് തിരിച്ചുവരുന്നതിനിടെ തിരുവനന്തപുരം സ്വദേശി മരിച്ചു
cancel

ജുബൈൽ: തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്‌മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ് മരണ കാരണം. ചെറിയ പെരുന്നാൾ അവധി ആഘോഷിക്കാൻ സുഹൃത്തുമൊത്ത് ബഹ്‌റൈനിൽ പോയി തിരിച്ചു വരുന്നതിനിടെ സൗദി-ബഹ്‌റൈൻ കോസ്‌വേയിൽ വെച്ച് പദ്‌മകുമാർ ബോധരഹിതനാവുകയായിരുന്നു.

ഇമ്മിഗ്രേഷൻ നടപടികൾക്ക് ശേഷം സൗദി ബോർഡർ കടന്നതിന് പിന്നാലെയാണ് സംഭവം. സുഹൃത്ത് അടുത്തുള്ള അൽ യൂസിഫ് ഹോസ്‌പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. സൗദി ജുബൈലിലെ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ടാങ്ക് ഡിപ്പാർട്മെന്റ് മാനേജർ ആയിരുന്നു പദ്‌മകുമാർ. അൽ യൂസിഫ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഔദ്യോഗിക നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.

പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴയും കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ നാസ് വക്കവും നടപടികൾ പൂർത്തിയാക്കാൻ രംഗത്തുണ്ട്.

പിതാവ്: സഹദേവൻ. മാതാവ്: വനജാക്ഷി. ഭാര്യ: യമുന. മകൾ: നിസ.

Show Full Article
TAGS:Obituary News 
News Summary - Trivandrum native dies while returning from Bahrain after celebrating Eid holidays
Next Story