ട്രോഫി അനാച്ഛാദനവും ഫിക്സ്ചർ റിലീസിങ്ങും
text_fieldsട്രോഫികൾ അനാച്ഛാദനം ചെയ്തപ്പോൾ
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സംഘടിപ്പിക്കുന്ന ഫുട്ബാൾ മത്സരത്തിന്റെ ട്രോഫി അനാച്ഛാദനവും ഫിക്സ്ചർ റിലീസിങ്ങും വൻ ജനാവലിയുടെ സാനിധ്യത്തിൽ നടന്നു. ജിദ്ദയിലെ വാണിജ്യ, വ്യവസായ, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, ടീം മാനേജർമാർ, വിവിധ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികൾ, വനിത കെ.എം.സി.സി നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. ജെ.എൻ.എച്ച് ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടർ വി.പി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രസിഡന്റ് എ.കെ മുഹമ്മദ് ബാവ അധ്യക്ഷത വഹിച്ചു. സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്ര, ജനറൽ സെക്രട്ടറി നിസാം മമ്പാട്, നാസർ വെളിയങ്കോട്, ഹക്കീം പാറക്കൽ, ഷിബു തിരുവനന്തപുരം, കെ.ടി.എ മുനീർ, ഇസ്മായിൽ മുണ്ടക്കുളം, സി.കെ.എ റസാഖ് മാസ്റ്റർ, സി.എച്ച് ബഷീർ, സക്കറിയ ആറളം, സ്പോൺസർമാരായ സിബിൽ എ.ബി.സി കാർഗോ, മുസ്തഫ മൂപ്ര വിജയ് മസാല, സുനീർ അൽ അർകാസ് തുടങ്ങിയവർ ആശംസിച്ചു. വർണാഭമായ ചടങ്ങുകളോടെ കുരുന്നുകൾ സ്റ്റേജിലെത്തിച്ച ട്രോഫികൾ സദസ്സിന്റെ ഹർഷാവരത്തോടെ അനാച്ഛാദനം ചെയ്തു. സുബൈർ വട്ടോളി ടൂർണമെന്റ് നിയമങ്ങൾ വിശദീകരിച്ചു. ഫിക്സ്ചർ റിലീസിങ്ങിന് ഷൗക്കത്ത് ഞാറക്കോടൻ, ഇസ്ഹാഖ് പൂണ്ടോളി, അബു കട്ടുപ്പാറ, ഫത്താഹ് താനൂർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി വി.പി. മുസ്തഫ സ്വാഗതവും അഷ്റഫ് താഴേക്കോട് നന്ദിയും പറഞ്ഞു. ഉദ്ഘാടന മത്സരത്തിൽ ഇന്ന് കെ.എം.സി.സി വയനാട് ജില്ല ടീം, കെ.എം.സി.സി തെക്കൻ ജില്ലകളുടെ കൂട്ടായ്മയായ സൗത്ത് സോൺ ടീമുമായി ഏറ്റുമുട്ടും. തുടർന്ന് ക്ലബ് വിഭാഗത്തിൽ ടീം അൽഅബീർ എക്സ്പ്രസ്, ഫൈസലിയ എഫ്.സി യുമായി മത്സരിക്കും. അവസാന മത്സരത്തിൽ ബിറ്റ്ബോൾട്ട് എഫ്.സി, എൻകംഫെർട്ട് എഫ്.സിയുമായും മത്സരിക്കും.