രുചി വൈവിധ്യങ്ങളുമായി ‘വിജയ് ദം ദം ബിരിയാണി’ റോഡ് ഷോ ഫെബ്രുവരി 13ന് യാംബുവിൽ
text_fieldsയാംബു: സൗദി പ്രവാസികൾക്കിടയിൽ തരംഗമായി മാറിയ ‘വിജയ് ദം ദം ബിരിയാണി’ മാമാങ്കം ഇനി യാംബുവിന്റെ മണ്ണിലേക്ക്. നജ്റാൻ, അബഹ, ജുബൈൽ എന്നിവിടങ്ങളിലെ ആവേശകരമായ പര്യടനത്തിന് ശേഷമാണ് റോഡ് ഷോ ഫെബ്രുവരി 13 വെള്ളിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് യാംബുവിലെ ടൊയോട്ടയിലുള്ള എൻ കംഫർട്ട്സ് ഫുഡ് ആൻഡ് അക്കോമഡേഷൻ ഓഡിറ്റോറിയത്തിൽ അരങ്ങേറുന്നത്.
നേരത്തെ രജിസ്റ്റർ ചെയ്തവരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കായി നടത്തുന്ന ‘ലാറ്ററൽ എൻട്രി’ മത്സരമാണ് റോഡ് ഷോയുടെ പ്രധാന ആകർഷണം. ഇതിൽ മികവ് തെളിയിക്കുന്നവർക്ക് മറ്റ് കടമ്പകളില്ലാതെ നേരിട്ട് സെമി ഫൈനലിലേക്ക് പ്രവേശിക്കാനുള്ള ‘ഗോൾഡൻ ടിക്കറ്റ്’ സ്വന്തമാക്കാം.
മത്സരാർത്ഥികൾക്ക് പുറമെ കാണികളായി എത്തുന്ന കുടുംബങ്ങൾക്കും ഭക്ഷണപ്രേമികൾക്കുമായി വൈവിധ്യമാർന്ന തത്സമയ ഗെയിമുകളും വിജയ് മസാല ഒരുക്കുന്ന ആകർഷകമായ സമ്മാനപ്പൊതികളും വേദിയിൽ കാത്തിരിക്കുന്നുണ്ട്. ഏപ്രിലിൽ റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നടക്കുന്ന സെമി ഫൈനലിലേക്കും മെയ് മാസത്തിൽ റിയാദിൽ നടക്കുന്ന ഗ്രാൻഡ് ഫിനാലെയിലേക്കുമുള്ള ഭാഗ്യശാലികളെ കണ്ടെത്താനാണ് ഈ റോഡ് ഷോ സംഘടിപ്പിക്കുന്നത്.
പ്രശസ്ത ഷെഫ് സുരേഷ് പിള്ള, മലബാറിന്റെ രുചിമഹാറാണി ആബിദ റഷീദ്, ഫുഡ് വ്‌ളോഗറും അവതാരകനുമായ രാജ് കലേഷ് തുടങ്ങിയ പ്രമുഖർ പങ്കെടുക്കുന്ന ഗ്രാൻഡ് ഫിനാലെയിലെ വിജയികളെ കാത്തിരിക്കുന്നത് 40,000 റിയാൽ ക്യാഷ് പ്രൈസ് ഉൾപ്പെടെ ആകെ 50,000 റിയാലിന്റെ വമ്പിച്ച സമ്മാനങ്ങളാണ്. മത്സരത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർക്ക് http://www.madhyamam.com/dumdumbiriyani എന്ന ലിങ്ക് വഴിയോ 0573728259 എന്ന നമ്പറിലോ ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.


