വി.എസ് അനുശോചന യോഗം; മാസ് തബൂക്ക്
text_fieldsമാസ് തബൂക്ക് സംഘടിപ്പിച്ച വി.എസ് അനുശോചന യോഗത്തിൽ
പ്രവീണ്‍ പുതിയാണ്ടി അനുശോചന പ്രമേയം അവതരിപ്പിക്കുന്നു
തബൂക്ക്: മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവും പാർട്ടി സ്ഥാപക നേതാക്കളിൽ അവസാനത്തെയാളും സി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്കാര കമ്മറ്റി ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഏറ്റവും മുതിർന്ന നേതാവായിരുന്ന വി.എസ് അച്യുതാനന്ദന്റെ പേരിൽ മലയാളി അസോസിയേഷന് ഫോര്‍ സോഷ്യല്‍ സര്‍വിസ് (മാസ് തബൂക്ക്) നേതൃത്വത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു. മാസ്സിന്റെ കേന്ദ്ര കമ്മറ്റി ഓഫിസിൽ നടന്ന യോഗത്തിൽ പ്രസിഡന്റ് മുസ്തഫ തെക്കൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീൺ പുതിയാണ്ടി അനുശോചന പ്രമേയം അവതരിപ്പിച്ചു. മാസ് രക്ഷാധികാരി സമിതി അംഗം ജോസ് സ്കറിയ അനുസ്മരണ പ്രഭാഷണം നടത്തി. ഷമീർ പെരുമ്പാവൂർ, വിശ്വൻ പാലക്കാട്, അരുൺ, യൂസുഫ്, മാത്യൂ തോമസ്, സന്തോഷ്, സജിത് രാമചന്ദ്രൻ, സതീശൻ, ഷഫീഖ്, ഷറഫു, ലാൽ കരുണാകരൻ എന്നിവർ അനുശോചനം രേഖപ്പെടുത്തി. മാസ് ജീവകാരുണ്യ കൺവീനർ അബ്ദുൾ ഹഖ് സ്വാഗതം പറഞ്ഞു.