Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Feb 2026 2:55 PM GMT Updated On
date_range 6 Feb 2026 2:55 PM GMTവയനാട് വെള്ളമുണ്ട സ്വദേശി ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു
text_fieldscamera_alt
അബ്ദുൽ അസീസ്
Listen to this Article
ദമ്മാം: വയനാട് വെള്ളമുണ്ട സ്വദേശി മാണിക്കോത്ത് അഹമ്മദിന്റെ മകൻ അബ്ദുൽ അസീസ് (58) ദമ്മാമിൽ ഹൃദയാഘാതംമൂലം മരിച്ചു. ശാരീരിക അസ്വസ്ഥതയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് അസീസിനെ ദമ്മാം സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിദ്ദയിൽ നഴ്‌സായ നജ്‌ലയാണ് ഭാര്യ. മക്കൾ: സാജിദ് (യു.കെ), സാബിർ. ഇളയ മകൻ സാബിർ ഒരു മാസം മുമ്പാണ് സന്ദർശന വിസയിൽ പിതാവിനടുത്ത് ദമ്മാമിൽ എത്തിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം വെള്ളിയാഴ്ച ജുമാ നമസ്കാരത്തിന് പിന്നാലെ ദമ്മാം 91 മഖ്ബറയിൽ മൃതദേഹം ഖബറടക്കി. സാമൂഹിക പ്രവർത്തകൻ ഷാജി വയനാടിന്റെ നേതൃത്വത്തിലാണ് നിയമനടപടികൾ വേഗത്തിൽ പൂർത്തിയാക്കിയത്.
Next Story


