Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right46-ാമത് കിങ് അബ്​ദുൽ...

46-ാമത് കിങ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര ഖുർആൻ മത്സര വിജയികൾക്ക്​ ആദരം

text_fields
bookmark_border
46-ാമത് കിങ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര ഖുർആൻ മത്സര വിജയികൾക്ക്​ ആദരം
cancel

മക്ക: സൽമാൻ രാജാവി​െൻറ രക്ഷാകർതൃത്വത്തിൽ സംഘടിപ്പിച്ച 46-ാമത് കിങ് അബ്​ദുൽ അസീസ് അന്താരാഷ്​ട്ര ഖുർആൻ പാരായണ-മനഃപാഠ മത്സരത്തിലെ വിജയികളെ ആദരിച്ചു. മക്ക ഹറമിൽ നടന്ന ചടങ്ങിൽ സൽമാൻ രാജാവിനെ പ്രതിനിധീകരിച്ച് മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ വിജയികൾക്ക് പുരസ്കാരങ്ങൾ സമ്മാനിച്ചു.

ഇസ്‌ലാമിക കാര്യ വകുപ്പ് മന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ആലുശൈഖ്, ഇരുഹറം കാര്യാലയ മേധാവി ഡോ. അബ്​ദുറഹ്മാൻ അൽസുദൈസ്, മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ലോകമെമ്പാടുമുള്ള 133 രാജ്യങ്ങളിൽ നിന്നായി പുരുഷന്മാരും സ്ത്രീകളുമടങ്ങുന്ന 334 മത്സരാർഥികളാണ് ഇത്തവണ പങ്കെടുത്തത്.

ആകെ ഒരു കോടി റിയാലാണ് സമ്മാനത്തുകയായി വിതരണം ചെയ്തത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും വെവ്വേറെ അഞ്ച് വിഭാഗങ്ങളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ആൺകുട്ടികളുടെ വിഭാഗത്തിൽ സൗദി അറേബ്യ, ലിബിയ, ബംഗ്ലാദേശ്, മ്യാന്മർ എന്നിവിടങ്ങളിൽനിന്നുള്ള മത്സരാർഥികൾ മികച്ച പ്രകടനം കാഴ്ചവെച്ചു.

ഒന്നാം വിഭാഗത്തിൽ സൗദിയിൽനിന്നുള്ള അബ്​ദുറഹ്മാൻ ബിൻ മുഖ്താർ ബിൻ അഹ്മദ് ഒന്നാം സ്ഥാനവും (അഞ്ച്​ ലക്ഷം റിയാൽ), സിറിയയുടെ അബ്​ദുൽ കരീം റജബ് രണ്ടാം സ്ഥാനവും (4.5 ലക്ഷം റിയാൽ), കിർഗിസ്ഥാ​െൻറ ഖാസീഫ് റസൂൽ താലന്ത് ബെക്കോവിച്ച് മൂന്നാം സ്ഥാനവും (നാല്​ ലക്ഷം റിയാൽ) നേടി. സൗദിയുടെ അബ്​ദുല്ല ബിൻ അഹ്മദ് അൽ മുത്വവ്വഅ് (3.5 കോടി റിയാൽ), കാമറൂണി​െൻറ ഉമർ ഫാറൂഖ് (3.25 കോടി റിയാൽ) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങൾ കരസ്ഥമാക്കി.

രണ്ടാം വിഭാഗത്തിൽ സൗദിയുടെ ഉമർ ബിൻ അബ്​ദുല്ല അൽ സുബൈഹ് ഒന്നാം സ്ഥാനവും (മൂന്ന്​ ലക്ഷം റിയാൽ), അൾജീരിയയുടെ ഫത്താൽ സകരിയ്യ രണ്ടാം സ്ഥാനവും (2.75 ലക്ഷം റിയാൽ), ബഹ്‌റൈ​െൻറ ബദർ സാഇദ് ഹാമിദ് യൂസഫ് മൂന്നാം സ്ഥാനവും (2.5 ലക്ഷം റിയാൽ) നേടി. സൗദിയുടെ അഹ്​മദ് ബിൻ ഹാമിദ് അൽ സുഹൈലി (2.35 ലക്ഷം റിയാൽ), നൈജീരിയയുടെ മുഹമ്മദ് മുറാഫ അബ്​ദുല്ല (2.2 ലക്ഷം റിയാൽ) എന്നിവർ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.

മൂന്നാം വിഭാഗത്തിൽ ലിബിയയുടെ നാജി അത്വിയ നാജി ബിൻ സുലൈമാൻ ഒന്നാം സ്ഥാനം (രണ്ട്​ ലക്ഷം റിയാൽ) നേടിയപ്പോൾ ടുണീഷ്യയുടെ മുഹമ്മദ് അൽ ഹാദി അൽഗർബി (1.9 ലക്ഷം റിയാൽ), ബംഗ്ലാദേശി​െൻറ ശൈഖ് മുഹമ്മദ് മഹമൂദ് അൽ ഹസൻ (1.8 ലക്ഷം റിയാൽ), യു.കെയുടെ ഉബൈദ് ഹുസൈൻ (1.7 ലക്ഷം റിയാൽ), ഇന്തോനേഷ്യയുടെ മുഹമ്മദ് ഹസ്ബി അൽ സിദ്ദീഖ് (1.6 ലക്ഷം റിയാൽ) എന്നിവർ അടുത്ത സ്ഥാനങ്ങൾ കരസ്ഥമാക്കി.

നാലാം വിഭാഗത്തിൽ ബംഗ്ലാദേശി​െൻറ മുഹമ്മദ് സകരിയ്യ ഒന്നാം സ്ഥാനം (1.5 ലക്ഷം റിയാൽ) സ്വന്തമാക്കി. ലിബിയയുടെ ഹമ്മാം മുസ്തഫ അൽ ഉബൈദ് സുറൈഖാൻ (1.4 ലക്ഷം റിയാൽ), കിർഗിസ്ഥാ​െൻറ മിർബെക്കോവ് മൂസ (1.3 ലക്ഷം റിയാൽ), സിറിയയുടെ അബ്​ദുൽ ഹാദി അബ്​ദുൽ ഹലീം (1.2 ലക്ഷം റിയാൽ), മ്യാന്മറി​െൻറ ഷായ്ൻ ഹിറ്റീറ്റ് (1.1 ലക്ഷം റിയാൽ) എന്നിവരും വിജയികളായി.

അഞ്ചാം വിഭാഗത്തിൽ മ്യാന്മറി​െൻറ തുറിയാ നൗങ് ഒന്നാം സ്ഥാനവും (65,000 റിയാൽ), തായ്‌ലൻഡി​െൻറ ശാകിർ ശൈഖ് ഫാസൂബ് (60,000 റിയാൽ), ശ്രീലങ്കയുടെ മുഹമ്മദ് ഇംദാദ് ഇയാസ് (55,000 റിയാൽ), മഡഗാസ്കറി​െൻറ നാസർ ഷാനി ഖാൻ (50,000 റിയാൽ), ബ്രസീലി​െൻറ ബറാഅ് അൽസഈം (45,000 റിയാൽ) എന്നിവർ തുടർന്നുള്ള സ്ഥാനങ്ങളും നേടി.

പെൺകുട്ടികളുടെ വിഭാഗത്തിലും ശക്തമായ മത്സരമാണ് നടന്നത്. ഒന്നാം വിഭാഗത്തിൽ അൾജീരിയയുടെ ജുമാന ശറാഇത്തിയ ഒന്നാം സ്ഥാനം നേടി അഞ്ച്​ ലക്ഷം റിയാൽ സ്വന്തമാക്കി. സൗദി അറേബ്യയുടെ റഗദ് ബിൻത് ഹുസൈൻ ആൽഫർഹാൻ (4.5 ലക്ഷം റിയാൽ), സൗദിയുടെ തന്നെ ഹിബ ബിൻത് മാജിദ് അൽസ്വഫ്ഫദി (നാല്​ ലക്ഷം റിയാൽ) എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഈജിപ്തി​െൻറ ഈമാൻ ജമാൽ ഫാറൂഖ് ഹസൻ (3.5 ലക്ഷം റിയാൽ), സിറിയയുടെ സ്വബീഹ ബർഗൂത് (3.25 ലക്ഷം റിയാൽ) എന്നിവർ നാല്, അഞ്ച് സ്ഥാനങ്ങളിലെത്തി.

രണ്ടാം വിഭാഗത്തിൽ നൈജീരിയയുടെ മർയം താൻ അസ്മി ഇബ്രാഹിം ഒന്നാം സ്ഥാനം (മൂന്ന്​ ലക്ഷം റിയാൽ) നേടി. ബഹ്‌റൈ​െൻറ അമത്തുറഹ്​മാൻ ബദീഅ് കുലൈബ് (2.75 ലക്ഷം റിയാൽ), സൗദിയുടെ അമാനി ബിൻത് ശാഇഅ് അൽ ഹാരിഥി (2.5 ലക്ഷം റിയാൽ), സൗദിയുടെ സൈനബ് ബിൻത് ഇബ്രാഹിം ഇദ്‌രീസ് (2.35 ലക്ഷം റിയാൽ), സൗദിയുടെ ശുമൂഖ് ബിൻത് ഫാഇസ് (2.2 ലക്ഷം റിയാൽ) എന്നിവരും വിജയികളായി.

മൂന്നാം വിഭാഗത്തിൽ അൾജീരിയയുടെ സ്വഫാ ഈമാൻ ബിൻത് യഹ്‌യ ഒന്നാം സ്ഥാനവും (രണ്ട്​ ലക്ഷം റിയാൽ), ഘാനയുടെ സൈനബ് അബ്​ദുറഹ്മാൻ (1.9 ലക്ഷം റിയാൽ), ബംഗ്ലാദേശി​െൻറ മുസ്ഫിറ ബിൻത് മഹമൂദ് (1.8 ലക്ഷം റിയാൽ), മാലിദ്വീപി​െൻറ ഫാത്വിമ ശായാ സാഹിർ (1.7 ലക്ഷം റിയാൽ), കെനിയയുടെ ഫത്ഹിയ ഹസൻ റഷീദ് (1.6 ലക്ഷം റിയാൽ) എന്നിവർ അടുത്ത സ്ഥാനങ്ങളും കരസ്ഥമാക്കി.

നാലാം വിഭാഗത്തിൽ മ്യാന്മറി​െൻറ തിൻ ജി മൂൺ ഒന്നാം സ്ഥാനം (1.5 ലക്ഷം റിയാൽ) നേടി. ഫലസ്തീ​െൻറ റുബാ ശാഹിർ യൂസഫ് യൂനുസ് (1.4 ലക്ഷം റിയാൽ), ബംഗ്ലാദേശി​െൻറ റാബിത ബിൻത് റമദാൻ (1.3 ലക്ഷം റിയാൽ), ഒമാ​െൻറ മൈസം ബിൻത് അഹ്മദ് അൽ ഹബ്സിയ (1.2 ലക്ഷം റിയാൽ), ഇന്തോനേഷ്യയുടെ ഫാഹിമ നജാഹത്തു അശ്ശരീഫ (1.1 ലക്ഷം റിയാൽ) എന്നിവർ തുടർസ്ഥാനങ്ങളിൽ എത്തി.

അഞ്ചാം വിഭാഗത്തിൽ മഡഗാസ്കറി​െൻറ ഫാനോമിസാൻറ്​സോവ ഫരീദ റസാനജാക ഒന്നാം സ്ഥാനം (65,000 റിയാൽ) സ്വന്തമാക്കിയപ്പോൾ ബാർബഡോസി​െൻറ മരിയ മാമാദെ (60,000 റിയാൽ), സെൻട്രൽ ആഫ്രിക്കയുടെ കൽത്തൂമ കബാറോ (55,000 റിയാൽ), മൗറീഷ്യസി​െൻറ ഹിബ ബിൻത് സുഫാർ ഹൻസെ (50,000 റിയാൽ), ബോസ്നിയ ആൻഡ് ഹെർസഗോവിനയുടെ ലെയ്‌ല ബാറ്റോറിച്ച് (45,000 റിയാൽ) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.

Show Full Article
TAGS:quran competition Saudi Arabia News Gulf News 
News Summary - Winners honored at 46th King Abdulaziz International Quran Competition
Next Story