യാംബു ഇമാം ഗസ്സാലി മദ്റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsയാംബു ഇമാം ഗസ്സാലി മദ് റസയിൽ സംഘടിപ്പിച്ച പ്രവേശനോത്സവത്തിൽ പങ്കെടുത്തവർ
യാംബു: ‘അക്ഷരലോകത്തേക്ക് ആദ്യ ചുവട്’ എന്ന ശീർഷകത്തിൽ യാംബു ഇമാം ഗസ്സാലി മദ് റസ അങ്കണത്തിൽ ‘ഫത്ഹേ മുബാറക് മദ്റസാ പ്രവേശനോത്സവം’ സംഘടിപ്പിച്ചു.ഐ.സി.എഫ് യാംബു റീജനൽ പ്രസിഡന്റ് കെ.കെ. മുഹമ്മദ് സഖാഫി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. വർധിച്ചുവരുന്ന അരുതായ്മകളിൽനിന്നും വ്യാപകമാകുന്ന ലഹരി ഉപയോഗങ്ങളിൽനിന്നും മുക്തി നേടാനും സദാചാര സൗഹൃദ സാഹചര്യം നിലനിർത്തിയുള്ള സാമൂഹിക ജീവിതത്തിന് ധാർമിക വിദ്യയിലൂന്നിയ മതപഠനത്തിന്റെ കരുത്ത് വിലമതിക്കാനാവാത്തതാണെന്നും പറഞ്ഞു.
മാനവികതയുടെ നിലനിൽപ്പിന് ആത്മീയ വിദ്യയുടെ വളർച്ചക്ക് പ്രോത്സാഹനം നൽക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സദർ മുഅല്ലിം ആഷിഖ് സഖാഫി ഉദ്ബോധന പ്രഭാഷണം നടത്തി. ശിഹാബ് പേരാമ്പ്ര ആശംസ നേർന്നു. അബ്ദുൽ സമദ് ബാഖവി സ്വാഗതവും ഐ.സി.എഫ് റീജനൽ സെക്രട്ടറി അബ്ദുറഹ്മാൻ മയ്യിൽ നന്ദിയും പറഞ്ഞു.