Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി​യി​ൽ 1,000...

അ​ബൂ​ദ​ബി​യി​ൽ 1,000 ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ കൂ​ടി

text_fields
bookmark_border
അ​ബൂ​ദ​ബി​യി​ൽ 1,000 ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ കൂ​ടി
cancel

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​യി​ല്‍ 1,000 ഇ​ല​ക്ട്രി​ക് വാ​ഹ​ന ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി. സ്വ​കാ​ര്യ മേ​ഖ​ല​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് എ​മി​റേ​റ്റി​ലെ 400 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ള്‍ക്കാ​യി 1,000 ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഹോ​ട്ട​ലു​ക​ള്‍, വ്യാ​പാ​ര​സ​മു​ച്ച​യ​ങ്ങ​ള്‍ തു​ട​ങ്ങി​യ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​യാ​ണ് ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ സ്ഥാ​പി​ക്കു​ക​യെ​ന്ന് അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി അ​റി​യി​ച്ചു. 2050ഓ​ടെ കാ​ര്‍ബ​ൺ മു​ക്ത​മാ​വു​ക​യെ​ന്ന എ​മി​റേ​റ്റി​ന്റെ ല​ക്ഷ്യ​ത്തി​ന് പി​ന്തു​ണ ന​ല്‍കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി​യു​ടെ നീ​ക്കം. ചാ​ര്‍ജ് എ.​ഡി എ​ന്ന ബ്രാ​ന്‍ഡി​നു കീ​ഴി​ലാ​വും ഈ ​ചാ​ര്‍ജി​ങ് സ്റ്റേ​ഷ​നു​ക​ള്‍ പ്ര​വ​ര്‍ത്തി​പ്പി​ക്കു​ക. എ.​സി ചാ​ര്‍ജ​റു​ക​ള്‍ക്ക് കി​ലോ​വാ​ട്ട് മ​ണി​ക്കൂ​റി​ന് 0.70 ദി​ര്‍ഹ​മെ​ന്ന നി​ല​യി​ലും ഫാ​സ്റ്റ് ഡി.​സി ചാ​ര്‍ജ​റു​ക​ള്‍ക്ക് കി​ലോ​വാ​ട്ട് മ​ണി​ക്കൂ​റി​ന് 1.20 ദി​ര്‍ഹ​വു​മാ​ണ്​ ചാ​ര്‍ജ് നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

2025ന്റെ ​ആ​ദ്യ​പാ​ദ​ത്തി​ല്‍ മാ​ത്രം പ​തി​ന​യ്യാ​യി​ര​ത്തി​ലേ​റെ ഇ​ല​ക്ട്രി​ക് വാ​ഹ​ന​ങ്ങ​ൾ അ​ബൂ​ദ​ബി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്. 2024ലെ ​ഇ​തേ കാ​ല​യ​ള​വി​ലെ ര​ജി​സ്‌​ട്രേ​ഷ​നേ​ക്കാ​ള്‍ 60 ശ​ത​മാ​നം വ​ര്‍ധ​ന​വാ​ണ് ഈ ​വ​ര്‍ഷം ഉ​ണ്ടാ​യ​ത്. 2040ഓ​ടെ എ​മി​റേ​റ്റി​ലെ നി​ര​ത്തു​ക​ളി​ലെ വാ​ഹ​ന​ങ്ങ​ളു​ടെ പ​കു​തി​യും ഇ​ല​ക്ട്രി​ക് ആ​ക്കു​ക​യെ​ന്ന​താ​ണ് അ​ബൂ​ദ​ബി മൊ​ബി​ലി​റ്റി​യു​ടെ ല​ക്ഷ്യം.

Show Full Article
TAGS:electric vehicle e-charging stations UAE News Gulf News gulfnewsmalayalam 
News Summary - 1,000 more electric vehicle charging stations added in Abu Dhabi
Next Story