Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right93ാമ​ത് ശി​വ​ഗി​രി...

93ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം 15ന്​ ​അ​ജ്മാ​നി​ൽ

text_fields
bookmark_border
93ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം 15ന്​ ​അ​ജ്മാ​നി​ൽ
cancel
camera_alt

ദു​ബൈ​യി​ൽ ന​ട​ത്തി​യ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ 93ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​നം സം​ബ​ന്ധി​ച്ച്​ സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്നു

ദു​ബൈ: എ​സ്.​എ​ൻ.​ഡി.​പി യോ​ഗം യു.​എ.​ഇ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 15ന് ​അ​ജ്‌​മാ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ ശി​വ​ഗി​രി തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ക്കു​ന്നു. യു.​എ.​ഇ​യി​ൽ തു​ട​ർ​ച്ച​യാ​യി 16ാമ​ത് ത​വ​ണ​യാ​ണ്​ ശി​വ​ഗി​രി തീ​ർ​ഥാ​ട​നം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്​. ഫെ​ബ്രു​വ​രി 15ന് ​രാ​വി​ലെ 11 മ​ണി​ക്ക് ന​ട​ക്കു​ന്ന തീ​ർ​ഥാ​ട​ന മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ എ​സ്.​എ​ൻ.​ഡി.​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ ഓ​ൺ​ലൈ​നി​ലൂ​ടെ സം​ഘ​ട​നാ സ​ന്ദേ​ശം ന​ൽ​കും. ബി.​ജെ.​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ർ തീ​ർ​ഥാ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​സ്.​എ​ൻ.​ഡി.​പി യോ​ഗം വൈ​സ് പ്ര​സി​ഡ​ന്‍റ്​ തു​ഷാ​ർ വെ​ള്ളാ​പ്പ​ള്ളി, പ്രീ​തി ന​ടേ​ശ​ൻ, ആ​ത്മീ​യ ആ​ചാ​ര്യ​നാ​യ ശ്രീ​മ​ത് ശി​വ സ്വ​രൂ​പാ​ന​ന്ദ സ്വാ​മി​ക​ൾ, ഇ​ന്ത്യ​ൻ കോ​ൺ​സ​ൽ ജ​ന​റ​ൽ സ​തീ​ഷ്​ കു​മാ​ർ ശി​വ​ൻ, എ​സ്.​എ​ൻ.​ഡി.​പി യോ​ഗം യു.​എ.​ഇ കോ​ഓ​ഡി​നേ​റ്റ​റും കേ​ര​ള ഹൈ​കോ​ട​തി​യി​ലെ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്‍റെ സീ​നി​യ​ർ സ്റ്റാ​ൻ​ഡി​ങ്​ കൗ​ൺ​സി​ലും പ​ന്ത​ളം യൂ​നി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ അ​ഡ്വ. സി​നി​ൽ മു​ണ്ട​പ്പ​ള്ളി, പ്ര​മു​ഖ വ്യ​വ​സാ​യി​യും ശി​വ​ഗി​രി, ദു​ബൈ എ​ന്നീ യൂ​നി​യ​നു​ക​ളു​ടെ പ്ര​സി​ഡ​ന്‍റും സം​ഘാ​ട​ക സ​മി​തി ചെ​യ​ർ​മാ​നു​മാ​യ ബി. ​ജ​യ​പ്ര​കാ​ശ്, വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യ സു​രേ​ഷ് തി​രു​കു​ളം, സാ​ജ​ൻ സ​ത്യ, സെ​ക്ര​ട്ട​റി ശ്രീ​ധ​ര​ൻ പ്ര​സാ​ദ്, ട്ര​ഷ​റ​ർ ജെ.​ആ​ർ.​സി ബാ​ബു, ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി​ജു മം​ഗ​ല​ശ്ശേ​രി എ​ന്നി​വ​രും സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കും.തീ​ർ​ഥാ​ട​ന ദി​ന​ത്തി​ൽ പു​ല​ർ​ച്ച 5.30ന് ​ഗ​ണ​പ​തി ഹോ​മ​ത്തോ​ടെ ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ക്കും. ക​ഴി​ഞ്ഞ ഒ​രു മാ​സ​ക്കാ​ല​മാ​യി യു.​എ.​ഇ​യി​ലെ എ​ട്ട്​ യൂ​നി​യ​നു​ക​ളി​ലും ന​ട​ന്നി​രു​ന്ന ഗു​രു​ദേ​വ ക​ലാ സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളു​ടെ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ൾ​ക്കു​ള്ള അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യും. ഓ​ര്‍ഗ​നൈ​സി​ങ്​ ക​മ്മി​റ്റി ചെ​യ​ര്‍മാ​ന്‍ ബി. ​ജ​യ​പ്ര​കാ​ശ​ന്‍, വൈ​സ് ചെ​യ​ര്‍മാ​ന്‍ സാ​ജ​ന്‍ സ​ത്യ, സെ​ക്ര​ട്ട​റി ശ്രീ​ധ​ര​ന്‍ പ്ര​സാ​ദ്, ട്ര​ഷ​റ​ര്‍ ജെ.​ആ​ര്‍.​സി ബാ​ബു തു​ട​ങ്ങി​യ​വ​ര്‍ വാ​ര്‍ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.

Show Full Article
TAGS:ajman shivagiri UAE News gulf news malayalam 
News Summary - 93rd Shivagiri Pilgrimage to be held in Ajman on the 15th
Next Story