Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപൊന്നാനി സ്വദേശിയായ...

പൊന്നാനി സ്വദേശിയായ യുവാവ് അജ്​മാനില്‍ നിര്യാതനായി

text_fields
bookmark_border
പൊന്നാനി സ്വദേശിയായ യുവാവ് അജ്​മാനില്‍ നിര്യാതനായി
cancel

അജ്​മാന്‍: പൊന്നാനി മാറഞ്ചേരി പഞ്ചായത്ത് പതിനാലാം വാർഡ് പുറങ്ങ് വെസ്​റ്റ്​ സ്വദേശി വിനീഷ് (37) അജ്​മാനിൽ നിര്യാതനായി. ഏതാനും ദിവസങ്ങളായി അസുഖ ബാധിതനായി സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.

നാലു മാസം മുമ്പാണ് സന്ദർശക വിസയിൽ യു.എ.ഇയിലെത്തിയത്. പരേതരായ കല്ലേപറമ്പിൽ വേലായുധന്‍-കൗസല്യ ദമ്പതികളുടെ മകനാണ്.

അവിവാഹിതനാണ്. സഹോദരങ്ങൾ: രതീഷ് മണി, ദിനേഷ്(സൗദി), ദിവ്യ. അജ്​മാനിൽ ജോലി ചെയ്യുന്ന മനോജ് സഹോദരി ഭർത്താവാണ്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന്​ ബന്ധുക്കള്‍ അറിയിച്ചു.

Show Full Article
TAGS:Ajman Ponnani 
News Summary - A young man from Ponnani died in Ajman
Next Story