Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅനധികൃത മാറ്റങ്ങളും...

അനധികൃത മാറ്റങ്ങളും അമിത ശബ്ദവും; അബൂദബിയില്‍ 1,596 വാഹനങ്ങള്‍ പിടിച്ചെടുത്തു

text_fields
bookmark_border
അനധികൃത മാറ്റങ്ങളും അമിത ശബ്ദവും; അബൂദബിയില്‍ 1,596 വാഹനങ്ങള്‍ പിടിച്ചെടുത്തു
cancel

അബൂദബി: എഞ്ചിനിലും ചേസിസിലും അനുമതിയില്ലാത്ത മാറ്റങ്ങള്‍ വരുത്തുകയും അന്തരീക്ഷത്തില്‍ അമിത ശബ്ദമുണ്ടാക്കുകയും ചെയ്ത 1596 വാഹനങ്ങള്‍ അബൂദബി പൊലീസ് പിടിച്ചെടുത്തു. 2026ന്‍റെ ആദ്യ 10 മാസങ്ങളിലെ കണക്കാണിതെന്ന് അബൂദബി ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് വ്യക്തമാക്കി. ഗതാഗത നിയമങ്ങളും ചട്ടങ്ങളും ലംഘിക്കുകയും പ്രദേശവാസികള്‍ക്കും മറ്റു റോഡ് ഉപയോക്താക്കള്‍ക്കും ശല്യമുണ്ടാക്കുകയും ചെയ്തതിനാണ് വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ചത്.

എഞ്ചിനിലോ പുകക്കുഴലിലോ മാറ്റങ്ങള്‍ വരുത്തി ശബ്ദം വർധിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള അനധികൃത പരിഷ്‌കാരങ്ങള്‍ ഗുരുതരമായ ഗതാഗത ലംഘനമാണെന്നും ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ വിശദീകരിച്ചു. ഇത്തരം അനധികൃത മാറ്റങ്ങള്‍ മൂലം ഉണ്ടാകുന്ന അമിത ശബ്ദം റസിഡന്‍ഷ്യല്‍ മേഖലകളിലെ താമസക്കാരുടെ സമാധാന അന്തരീക്ഷത്തെയും ജീവിത നിലവാരത്തെയും ദോഷകരമായി ബാധിക്കുന്നുണ്ട്. വാഹനം ഉള്ളവര്‍ അംഗീകൃത സാങ്കേതിക മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്നും അനധികൃത മാറ്റങ്ങളില്‍ നിന്ന് പിന്മാറണമെന്നും ഡയറക്ടറേറ്റ് അഭ്യർഥിച്ചു. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും നിയമലംഘനങ്ങള്‍ തടയുന്നതിനുമുള്ള പരിശോധനകള്‍ വരും ദിവസങ്ങളിലും ശക്തമായി തുടരുമെന്ന് അബൂദബി പൊലീസ് വ്യക്തമാക്കി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam UAE News Traffic Violations Abu Dhabi Police vehicles 
News Summary - Abu Dhabi Police Seizes 1,596 Vehicles for Illegal Modifications
Next Story