Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവായു മലിനീകരണം തത്സമയം...

വായു മലിനീകരണം തത്സമയം നിരീക്ഷിക്കാന്‍ എ.ഐ

text_fields
bookmark_border
വായു മലിനീകരണം തത്സമയം നിരീക്ഷിക്കാന്‍ എ.ഐ
cancel

അബൂദബി: റോഡ് ഗതാഗത മലിനീകരണം കൃത്യമായി മനസ്സിലാക്കാന്‍ എ.ഐ സാങ്കേതികവിദ്യയുമായി അബൂദബി. നഗരത്തില്‍ കാല്‍നടയാത്രക്കാര്‍ അനുഭവിക്കുന്ന മലിനീകരണം തത്സമയം നിരീക്ഷിക്കാന്‍ ‘എക്‌സ്‌പോഷര്‍ എ.ഐ’ എന്ന പുതിയ ടൂളാണ് അവതരിപ്പിച്ചത്. നഗര - ഗതാഗത വകുപ്പും (ഡി.എം.ടി) എം.ഐ.ടിയുടെ സെന്‍സബിള്‍ സിറ്റി ലാബും തമ്മിലുള്ള പങ്കാളിത്തത്തിലൂടെയാണ് ഈ സംവിധാനം വികസിപ്പിച്ചത്.

വാഹനങ്ങളുടെ ഡാഷ്‌കാം ദൃശ്യങ്ങള്‍ പരിശോധിച്ച് ഓരോ വാഹനവും പുറന്തള്ളുന്ന മലിനീകരണത്തിന്‍റെ അളവ് കണക്കാക്കുന്ന ‘എമിഷന്‍ എ.ഐ’ എന്ന മറ്റൊരു ടൂളുമായി ചേര്‍ന്നാണ് ഈ സാങ്കേതികവിദ്യ പ്രവര്‍ത്തിക്കുന്നത്. നിലവിലുള്ള ഫിക്‌സഡ് മോണിറ്ററിങ് സ്റ്റേഷനുകളെ മാത്രം ആശ്രയിക്കുന്നതിന് പകരം, വാഹനങ്ങളുടെ പുകയേയും പൊതുജനങ്ങള്‍ മലിനീകരണവുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന സാഹചര്യങ്ങളേയും പരസ്പരം ബന്ധിപ്പിക്കാന്‍ ഈ സംവിധാനങ്ങളിലൂടെ സാധിക്കും. ഡാഷ്‌കാം വീഡിയോകള്‍ എ.ഐ ഉപയോഗിച്ച് വിശകലനം ചെയ്ത് ഓരോ വാഹനത്തിന്‍റെയും മലിനീകരണ തോത് മുന്‍കൂട്ടി കണക്കാക്കാന്‍ എമിഷന്‍ എ.ഐ സഹായിക്കുന്നു.

ഏത് റോഡുകളിലും ട്രാഫിക് പാറ്റേണുകളിലും വാഹന വിഭാഗങ്ങളിലുമാണ് പ്രശ്‌നം രൂക്ഷമെന്ന് ഇതിലൂടെ കൃത്യമായി കണ്ടെത്താനാകും. ഈ രണ്ട് ടൂളുകളും വഴി ആരെല്ലാമാണ് മലിനീകരണത്തിന് ഇരയാകുന്നത്, എവിടെയാണ് ഇത് സംഭവിക്കുന്നത് എന്നീ നിര്‍ണായക ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനാകും.

വാഹനങ്ങളുടെ മലിനീകരണം കണക്കാക്കാന്‍ എ.ഐയും വീഡിയോ ദൃശ്യങ്ങളും ഉപയോഗിക്കുന്നത് സംബന്ധിച്ച പഠനം 2026 സെപ്റ്റംബറിലെ കമ്യൂണിക്കേഷന്‍സ് എന്‍ജിനീയറിങ് ജേണലില്‍ പ്രസിദ്ധീകരിച്ചിരുന്നു. 2026 ഏപ്രിലില്‍ നേച്ചര്‍ സസ്റ്റെയ്‌നബിലിറ്റിയിലും ഇതിന്‍റെ മുന്‍കാല ഫ്രെയിംവര്‍ക്ക് പേപ്പര്‍ വന്നിരുന്നു. ചൂടും മലിനീകരണവും കൂടുതലുള്ള പ്രദേശങ്ങളില്‍ മരങ്ങള്‍ വെച്ചുപിടിപ്പിക്കുന്നതിന് എ.ഐയുടെ സഹായം തേടുന്ന 'ട്രീസ് ഇന്‍ മൈ ബാക്ക്യാര്‍ഡ്', 'റീ-ലീഫ്' എന്നീ പദ്ധതികളും എമിറേറ്റിലെ പ്രകാശ മലിനീകരണത്തെ ലക്ഷ്യമിടുന്ന 'സ്റ്റെല്ലാര്‍ ഒയാസിസ്' എന്ന മൂന്നാമത്തെ പദ്ധതിയും ഇതില്‍ ഉള്‍പ്പെടുന്നു.

Show Full Article
TAGS:AI ​​ air pollution UAE 
News Summary - AI to monitor air pollution in real time
Next Story