ലോക നഴ്സസ് ദിനം ആഘോഷിച്ച് അൽ ഖർജ് വേൾഡ് മലയാളി ഫെഡറേഷൻ
text_fieldsവേൾഡ് മലയാളി ഫെഡറേഷൻ അൽ ഖർജ് സ്റ്റേറ്റ് കൗൺസിൽ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചപ്പോൾ
അൽ ഖർജ്: വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യു.എം.എഫ്) അൽ ഖർജ് സ്റ്റേറ്റ് കൗൺസിലിെൻറ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര നഴ്സസ് ദിനം വിപുലമായി ആഘോഷിച്ചു.
അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ നടന്ന പരിപാടികൾക്ക് സ്റ്റേറ്റ് കൗൺസിൽ സെക്രട്ടറി രതീഷ് രാഘവൻ, രക്ഷാധികാരി അയൂഖബ് ഖാൻ എന്നിവർ നേതൃത്വം നൽകി.
‘നമ്മുടെ നഴ്സുമാർ, നമ്മുടെ ഭാവി; ശാക്തീകരിക്കപ്പെട്ട നഴ്സുമാർ ജീവൻ രക്ഷിക്കുന്നു’ എന്ന ഈ വർഷത്തെ ആഗോള സന്ദേശത്തിന് തികച്ചും അനുയോജ്യമായ രീതിയിലാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്.
ചടങ്ങിെൻറ ഭാഗമായി കിങ് ഖാലിദ് ആശുപത്രിയിലെ വിവിധ നഴ്സുമാർക്ക് സ്നേഹസമ്മാനങ്ങൾ വിതരണം ചെയ്യുകയും നഴ്സസ് ദിന സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
ഡബ്ല്യു.എം.എഫ് നാഷനൽ ചാരിറ്റി കോഓഡിനേറ്റർ കനകദാസ് മേലേടത്ത്, നാഷനൽ എജുക്കേഷൻ ഫോറം കോഓഡിനേറ്റർ മറിയാമ്മ എബ്രഹാം, സ്റ്റേറ്റ് കൗൺസിൽ ചാരിറ്റി കോഓഡിനേറ്റർ സാം വി. സാബു, സ്റ്റേറ്റ് കൗൺസിൽ മീഡിയ കോഓഡിനേറ്റർ സനൽ സുധാകരൻ, ടൂറിസം കോഓഡിനേറ്റർ അനന്തകൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗം വിജിൻ വർഗീസ്, കൗൺസിൽ അംഗങ്ങളായ സിനി രാജു, ആര്യ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.


