Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ആ​ർ​ട്ട്​ ഫീ​സ്റ്റ്​’...

‘ആ​ർ​ട്ട്​ ഫീ​സ്റ്റ്​’ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം

text_fields
bookmark_border
‘ആ​ർ​ട്ട്​ ഫീ​സ്റ്റ്​’ ചി​ത്ര​പ്ര​ദ​ർ​ശ​ന​ത്തി​ന്​ തു​ട​ക്കം
cancel
camera_alt

ദു​ബൈ​യി​ൽ ആ​രം​ഭി​ച്ച ചി​ത്ര​കാ​രി സീ​മാ സു​രേ​ഷി​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​നം പ്ര​മു​ഖ വ്യ​വ​സാ​യി എ​ൻ.​എം. പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു. സീ​മ സു​രേ​ഷ്​ സ​മീ​പം.

ദു​ബൈ: കേ​ര​ള​ത്തി​ൽ​നി​ന്നു​മു​ള്ള പ്ര​മു​ഖ ചി​ത്ര​കാ​രി സീ​മാ സു​രേ​ഷി​ന്‍റെ ചി​ത്ര പ്ര​ദ​ർ​ശ​ന​ത്തി​ന് ദു​ബൈ​യി​ൽ തു​ട​ക്കം. ഭ​ക്ഷ​ണ​വും ക​ല​യും ചേ​ർ​ത്തു​കൊ​ണ്ടു​ള്ള​താ​ണ് ‘ആ​ർ​ട്ട് ഫീ​സ്റ്റ്’ എ​ന്ന പേ​രി​ലു​ള്ള ചി​ത്ര പ്ര​ദ​ർ​ശ​നം.

ദു​ബൈ ഖി​സൈ​സി​ലെ മ​ദീ​നാ മാ​ളി​ലു​ള്ള കാ​ലി​ക്ക​റ്റ് ഫു​ഡീ​സി​ൽ ന​ട​ക്കു​ന്ന ചി​ത്ര​പ്ര​ദ​ർ​ശ​നം പ്ര​മു​ഖ വ്യ​വ​സാ​യി എ​ൻ.​എം. പ​ണി​ക്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ളീ​യ ചു​മ​ർ​ച്ചി​ത്ര ശൈ​ലി​ലു​ള്ള​താ​ണ് ആ​ർ​ട്ട് ഫീ​സ്റ്റി​ലെ ചി​ത്ര​ങ്ങ​ൾ അ​ധി​ക​വും. അ​ക്രി​ലി​ക്, ഓ​യി​ൽ എ​ന്നി​വ​യി​ൽ വ​ര​ച്ച പ​തി​ന​ഞ്ച് ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശ​ന​ത്തി​നു​ള്ള​ത്.

മു​ൻ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി പ്ര​തി​ഭാ പാ​ട്ടീ​ൽ, മു​ൻ വി​ശ്വ​സു​ന്ദ​രി ന​താ​ലി ​ഗ്ല​ബോ​വ, ലു​ലു ​ഗ്രൂ​പ് ഉ​ട​മ എം.​എ. യൂ​സു​ഫ​ലി, ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളാ​യ മ​മ്മൂ​ട്ടി, ക​മ​ൽ ഹാ​സ​ൻ, വി​ജ​യ് സേ​തു​പ​തി തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ചി​ത്ര​ങ്ങ​ൾ സ​മ്മാ​നി​ച്ച ക​ലാ​കാ​രി​യാ​ണ് സീ​മ സു​രേ​ഷ്. കേ​ര​ള​ത്തി​ലും ദു​ബൈ​യി​ലു​മാ​യി നി​ര​വ​ധി ചി​ത്ര പ്ര​ദ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ണ്ട്. യു.​എ.​ഇ​യു​ടെ ച​രി​ത്ര​മു​ദ്ര​ക​ളെ​ല്ലാം കേ​ര​ളീ​യ ചു​മ​ർ​ചി​ത്ര​ശൈ​ലി​യി​ൽ വ​ര​ച്ച സീ​മ​യു​ടെ ​​ഗ്രേ​റ്റ​ർ നേ​ഷ​ൻ, ബി​ഗ്ഗ​ർ ക്യാ​ൻ​വാ​സ് ഏ​റെ ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. ചി​ത്ര​പ്ര​ദ​ർ​ശ​നം ഈ​മാ​സം 14 വ​രെ നീ​ണ്ടു​നി​ൽ​ക്കും. ചി​ത്ര​കാ​രി സീ​മ സു​രേ​ഷ്, പി. ​ഷെ​രീ​ഫ്, എ.​പി. ശ്യാം ​തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
TAGS:UAE News 
News Summary - ‘Art Feast’ exhibition begins
Next Story