Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവനിതകൾക്കായി സമഗ്ര...

വനിതകൾക്കായി സമഗ്ര ആരോഗ്യ പദ്ധതികളുമായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ

text_fields
bookmark_border
വനിതകൾക്കായി സമഗ്ര ആരോഗ്യ പദ്ധതികളുമായി ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ
cancel
camera_alt

അലീഷ മൂപ്പൻ

ദുബൈ: യു.എ.ഇയിലെ സ്ത്രീകളുടെ ജീവിതത്തിന്‍റെ ഓരോ ഘട്ടത്തിലും മികച്ച ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്തുകയെന്നത്​ ലക്ഷ്യമിട്ട് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സമഗ്രമായ വനിതാ ആരോഗ്യ പരിപാലന പദ്ധതി പ്രഖ്യാപിച്ചു. ആസ്റ്റർ ഹോസ്പിറ്റലുകളുടെയും ക്ലിനിക്കുകളുടെയും നേതൃത്വത്തിലുള്ള ‘കെയർ ഫോർ ഹെർ’ പദ്ധതിയും, മെഡ്കെയർ ശൃംഖലയിലൂടെ ലഭ്യമാക്കുന്ന ‘എല്ലെ ബൈ മെഡ്കെയർ’ പദ്ധതിയുമാണ്​ ഈ ഉദ്യമത്തിന്‍റെ ഭാഗമായി അവതരിപ്പിക്കുന്നത്.

യു.എ.ഇയിലെ സ്ത്രീകളുടെ കൗമാരം മുതൽ ആർത്തവവിരാമം വരെയും അതിനുശേഷവുമുള്ള ജീവിത ഘട്ടങ്ങളെ പിന്തുണക്കുന്ന പദ്ധതി. കുടുംബാംഗങ്ങൾ പലപ്പോഴും പലയിടങ്ങളിലായി കഴിയുന്ന ഇന്നത്തെ കാലത്ത്, ശരിയായ മാർഗനിർദേശവും പരിചരണവും ലഭിക്കാൻ സ്ത്രീകൾ നേരിടുന്ന കാലതാമസം ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്​ സി.ഇ.ഒയുമായ അലീഷ മൂപ്പൻ വ്യക്തമാക്കി.

കൗമാരക്കാർ, ഇരുപതുകളിലുള്ളവർ, യുവതികൾ, ആർത്തവവിരാമത്തിന് മുമ്പുള്ള ഘട്ടം, ആർത്തവവിരാമം എന്നീ പ്രധാന ജീവിത ഘട്ടങ്ങളിൽ സ്ത്രീകളെ പിന്തുണക്കുന്ന പ്രായത്തെ അടിസ്ഥാനമാക്കിയുള്ള പരിചരണ മാതൃകയിലാണ് ഈ ഉദ്യമം. പ്രതിരോധം, മാർഗ്ഗനിർദേശം, നേരത്തെയുള്ള രോഗനിർണയം, വിദഗ്ധ പരിചരണം, ദീർഘകാല ക്ഷേമം എന്നിവ ഏകോപിത ചട്ടക്കൂടിലേക്ക് കൊണ്ടുവരുന്ന സമഗ്രപദ്ധതിയാണിത്​. ഹോർമോൺ റീപ്ലേസ്മെന്റ് തെറാപ്പി, മാനസികവും വൈകാരികവുമായ ക്ഷേമത്തിനായുള്ള കൗൺസിലിങ്ങ്, തൈറോയ്ഡ്, മെറ്റബോളിക്, പ്രത്യുൽപാദന, ലൈംഗിക ആരോഗ്യം എന്നിവക്കുള്ള പ്രത്യേക പരിചരണം തുടങ്ങിയവ ഇതിലൂടെ ലഭ്യമാക്കും. പ്രത്യേക കൗമാര, ആർത്തവവിരാമ ക്ലിനിക്കുകളും ഈ രണ്ട് പദ്ധതികൾക്കും കീഴിൽ അവതരിപ്പിക്കും.

ആസ്റ്റർ ഹോസ്പിറ്റൽ അൽ മൻഖൂൽ, അൽ ഖിസൈസ് എന്നിവയുൾപ്പെടെ ബർ ദുബൈ, മുത്തീന, ഡിസ്കവറി ഗാർഡൻസ്, അറേബ്യൻ റേഞ്ചസ്, അൽ ഖൈൽ എന്നിവിടങ്ങളിലെ ആസ്റ്റർ ക്ലിനിക്കുകളിലൂടെയാണ് 'കെയർ ഫോർ ഹെർ' പദ്ധതി നടപ്പിലാക്കുന്നത്. കോഓർഡിനേറ്റർമാരുടെയും ക്ലിനിക്കൽ ടീമുകളുടെയും പിന്തുണയോടെ കൺസൾട്ടേഷൻ മുതൽ ഫോളോ-അപ്പ് വരെയുള്ള തടസ്സമില്ലാത്ത പരിചരണം ഉറപ്പാക്കുന്നു.

അതേസമയം, മെഡ്കെയർ റോയൽ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ, മെഡ്കെയർ വിമൻ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ, മെഡ്കെയർ ഹോസ്പിറ്റൽ ഷാർജ, മെഡ്കെയർ ശൈഖ് സഖർ അൽ ഖാസിമി ഹോസ്പിറ്റൽ, തിരഞ്ഞെടുക്കപ്പെട്ട മെഡ്കെയർ മെഡിക്കൽ സെന്ററുകൾ എന്നിവയിലൂടെയാണ് 'എല്ലെ ബൈ മെഡ്കെയർ' പദ്ധതി ലഭ്യമാക്കുന്നത്. ഗൈനക്കോളജി വിഭാഗം നയിക്കുന്ന കൺസൾട്ടേഷനിൽ ആരംഭിച്ച് എൻഡോക്രൈനോളജി, കാർഡിയോളജി, ഡെർമറ്റോളജി, മാനസികാരോഗ്യം തുടങ്ങിയ വിദഗ്ധരുടെ റഫറലുകളിലൂടെ വ്യക്തിഗതവും ഉയർന്നതുമായ പരിചരണമാണ് പദ്ധതി ഒരുക്കുന്നത്.

ക്ലിനിക്കൽ പരിചരണത്തിനപ്പുറം, കമ്മ്യൂണിറ്റി ബോധവൽക്കരണ പരിപാടികൾ, വിദ്യാഭ്യാസ സെഷനുകൾ, സ്കൂൾ-കോർപ്പറേറ്റ് ഔട്ട്റീച്ച് സംരംഭങ്ങൾ, വെൽനസ് വർക്ക്ഷോപ്പുകൾ എന്നിവയും ഇരു പദ്ധതികളും ലക്ഷ്യമിടുന്നു. സ്കൂൾ അധിഷ്ഠിത പരിപാടികളിലൂടെ കൗമാരക്കാരുടെ ആരോഗ്യത്തിന് ഈ ഉദ്യമം പ്രത്യേക ഊന്നൽ നൽകുന്നു.

Show Full Article
TAGS:aster Aster DM healthcare Health Plan women 
News Summary - Aster DM Healthcare launches comprehensive health plans for women
Next Story