Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെനാസ്കോയുടെ...

മെനാസ്കോയുടെ പങ്കാളിത്തത്തോടെ ദുബൈ സ്റ്റുഡിയോ സിറ്റിയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ആശുപത്രി വരുന്നു

text_fields
bookmark_border
മെനാസ്കോയുടെ പങ്കാളിത്തത്തോടെ ദുബൈ സ്റ്റുഡിയോ സിറ്റിയിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ആശുപത്രി വരുന്നു
cancel
camera_alt

ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ മാനേജിങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പനും മെനാസ്കോ സി.ഇ.ഒ ബഹാ എച്ച്. ബദവിയയും പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുന്നു. മെനാസ്കോ പാർട്ണർ അഹമ്മദ് അൽറഖ്ബാനി, മെഡ്‌കെയർ ഹോസ്പിറ്റൽസ് ആൻഡ് മെഡിക്കൽ സെന്‍റേഴ്സ് സി.ഇ.ഒ ഡോ. ഷാനില ലൈജു എന്നിവർ സമീപം

ദുബൈ: ദുബൈ സ്റ്റുഡിയോ സിറ്റിയിൽ 35 കോടി ദിർഹം ചെലവിൽ ‘മെഡ്കെയർ റോയൽ ഹിൽസ്’ എന്ന പേരിൽ ആസ്റ്റർ ഡി.എം ഹെൽത്ത് കേയർ പുതിയ മൾട്ടി-സ്പെഷാലിറ്റി ടെർഷ്യറി കെയർ ആശുപത്രി നിർമിക്കുന്നു. പ്രമുഖ എഞ്ചിനീയറിങ്​ കോൺട്രാക്റ്റിങ്​ കമ്പനിയായ മെനാസ്കോയുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ മാനേജിങ്​ ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പനും മെനാസ്കോ സി.ഇ.ഒ ബഹാ ബദവിയെയും കരാറിൽ ഒപ്പുവെച്ചു. യു.എ.ഇയിൽ ആസ്റ്ററിന്‍റെ 12-ാമത്തേതും മെഡ്കെയർ ബ്രാൻഡിന് കീഴിലെ ഏഴാമത്തേതുമായ ഈ പുതിയ ആശുപത്രി 2029-ഓടെ പ്രവർത്തനസജ്ജമാകും.

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ യു.എ.ഇയിലെ ആരോഗ്യ സംരക്ഷണ മേഖലയിൽ 100 കോടി ദിർഹമിലധികം നിക്ഷേപിക്കാനുള്ള ആസ്റ്റർ ഡി.എം ഹെൽത്ത് കെയറിന്‍റെ പദ്ധതിയുടെ ഭാഗമായാണ് പുതിയ നിക്ഷേപം. 430,000 ചതുരശ്ര അടി വിസ്തീർണത്തിൽ നിർമിക്കുന്ന ഈ ആശുപത്രിയിൽ 144 കിടക്കകളും ആറ് ആധുനിക ഓപറേഷൻ തിയേറ്ററുകളും ഉണ്ടായിരിക്കും. ദുബൈയിലെ റസിഡൻഷ്യൽ മേഖലയിലുള്ള ജനങ്ങൾക്ക് അത്യാധുനിക ആഡംബര രോഗനിർണയ-ചികിത്സ സൗകര്യങ്ങൾ വീടിനടുത്ത് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സമഗ്രമായ ഓങ്കോളജി (കാൻസർ) പരിചരണ കേന്ദ്രമായിരിക്കും ആശുപത്രിയുടെ പ്രധാന സവിശേഷത. ലിനാക്, പി.ഇ.ടി-സി.ടി, അയോഡിൻ തെറാപ്പി, കീമോതെറാപ്പി, കാൻസർ ട്രാൻസ്​പ്ലാന്‍റേഷൻ നിർദേശങ്ങൾ എന്നിവ അടങ്ങിയ ആധുനിക കാൻസർ ചികിത്സാ വിഭാഗവും ഇവിടെ സജ്ജീകരിക്കും. കൂടാതെ ഇമ്യൂണോളജി, ഹെമറ്റോളജി സേവനങ്ങൾ, അഡ്വാൻസ്ഡ് കാത്ത് ലാബോടുകൂടിയ കാർഡിയാക് സയൻസ്, ന്യൂറോളജി, സ്പൈൻ കെയർ, റോബോട്ടിക് ശസ്ത്രക്രിയ സൗകര്യങ്ങൾ എന്നിവയും ആശുപത്രിയുടെ ഭാഗമായി പ്രവർത്തിക്കും.

ഇന്‍റേണൽ മെഡിസിൻ, പീഡിയാട്രിക്സ്, ഗൈനക്കോളജി, ഗ്യാസ്ട്രോഎൻട്രോളജി, ന്യൂറോ സർജറി തുടങ്ങി വിവിധ വിപുലമായ ക്ലിനിക്കൽ സ്പെഷ്യാലിറ്റികൾ ആശുപത്രി വാഗ്ദാനം ചെയ്യുന്നു. 18 നിരീക്ഷണ കിടക്കകളുള്ള എമർജൻസി ഡിപ്പാർട്ട്മെന്റ്, പീഡിയാട്രിക് ഐ.സി.യു, വാട്ടർ ബർത്ത് സൗകര്യമുള്ള ലേബർ സ്യൂട്ടുകൾ എന്നിവയും ഇവിടെ സജ്ജീകരിക്കും. ആധുനിക സാങ്കേതികവിദ്യയുടെയും വിദഗ്ദ്ധരായ മെഡിക്കൽ പ്രൊഫഷനലുകളുടെയും സേവനം ഏകോപിപ്പിച്ചുകൊണ്ട് ലോകോത്തര ആരോഗ്യ പരിചരണമാണ് മെഡ്കെയർ ഈ പദ്ധതിയിലൂടെ ലഭ്യമാക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam UAE Aster DM healthcare Dubai 
News Summary - Aster DM Healthcare to build Medcare Royal Hills Hospital in Dubai
Next Story