വെള്ളമില്ലാതെ നിലനിൽക്കുന്ന ഡെസേർട് റോസ്
text_fieldsവേനൽ കാലമായാലും നമ്മുടെ ബാൽക്കണിയിൽ വളരെ ഉഷാറായി വളരുന്ന ചെടികളുണ്ട്. അവയിൽ ഒന്നാണ് ഡിസേർട് റോസ്. ഇതിനെ Adenium എന്നും പറയും. വെള്ളം ഒരു മാസം വരെ ഒഴിച്ചില്ലേലും ചെടിക്ക് ഒരു കുഴപ്പവും വരില്ല.
Adenium പ്രധാനമായും Arabicum,Obesum എന്നിങ്ങനെ രണ്ടു തരമാണ്. കൂടുതൽ കണ്ടു വരുന്നത് Obesum ആണ്.
ഹൈബ്രിഡ് വെറൈറ്റി ആയ adeniumന് വിവിധ നിറത്തിലും രൂപത്തിലുമുള്ള പൂക്കളുണ്ടാകും. Double petals, single, triple അങ്ങനെ പല തരം. ഇതിെൻറ caudex എന്നു പറയുന്ന ഭാഗവും മനോഹരമാണ്. ഇതിനെ ബോൺസായി ആയി വളർത്തിയാൽ ഭംഗി കൂടും. Adenium അരി പാകി കിളിപ്പിക്കാം. ഇതിലെ സീഡ് പോഡ് മൂപ്പെത്തുേമ്പാൾ കെട്ടിക്കൊടുത്തില്ലെങ്കിൽ പൊട്ടി അതിെൻറ അകത്തെ
വിത്തുകൾ പറന്നു പോകും. തൈകൾ കിളിർത്ത് കുറച്ചു പൊക്കം വെച്ചാൽ മാറ്റി നടണം. നല്ല ഡ്രൈനേജ് സൗകര്യമുള്ള ചട്ടി നോക്കി എടുക്കണം. ഫെർടലൈസർ, ഗാർഡൻ സോയിൽ, സാൻഡ് (എം-സാൻഡ് ആയാലും മതി),കൊക്കോപീറ്റ്(ചകിരിച്ചോറ്) എന്നിവ ഇട്ട് സെറ്റ് ചെയ്യാം.
ഈ ചെടിക്ക് ഈർപ്പം വേണ്ടതില്ല. നല്ല സൂര്യപ്രകാശം വേണം. എങ്കിലേ പൂക്കൾ ഉണ്ടാകൂ. വർഷം തോറും റീപോട് ചെയ്യുന്നത് നല്ലതാണ്. അതിെൻറ caudex വളരാനും സഹായിക്കും. റീപോട് ചെയ്യുമ്പോൾ caudex മണ്ണിെൻറ മുകളിൽ വരുന്ന രീതിയിലാവണം.
ഈ ചെടിക്ക് വെട്ടിയൊതുക്കൽ(prunning) വളരെ പ്രധാനമാണ്. ഇതിന് ഉപയോഗിക്കുന്ന പ്രണ്ണർ, കത്തി എന്നി അണുനശീകരണം ചെയ്ത് വേണം കൊമ്പ് മുറിക്കാൻ. മുറിച്ച ശേഷം ആ ഭാഗത്ത് fungicide(സാഫ്)ഉപയോഗിക്കാം. മഞ്ഞൾ പൊടിയോ, പട്ട പൊടിച്ചതോ ഇടണം. അല്ലെങ്കിൽ മെഴുകുതിരി ഉരുക്കി ഒഴിച്ചാലും മതിയാകും. Adeniumതെ കുറിച്ചു കൂടുതൽ അറിയാൻ Gardeneca_home സന്ദർശിക്കുക.