മേഖലയിലെ സംഭവവികാസങ്ങൾ; ലോക നേതാക്കളുമായി ചർച്ച നടത്തി പ്രസിഡന്‍റ്
text_fieldsശൈഖ് മുഹമ്മദ് ബിൻ സായിദ്
അബൂദബി: വിവിധ രാജ്യങ്ങളിലെ ഭരണാധികാരികളുമായി സംയുക്ത ഫോൺ കോളിൽ പങ്കെടുത്ത് യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ.
പ്രാദേശിക സംഭവവികാസങ്ങളെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്ന നയതന്ത്ര പരിഹാരങ്ങൾക്കുള്ള ശ്രമങ്ങൾ ഊർജിതമാക്കുന്നതിനുമാണ് നേതാക്കൾ സംയുക്ത ഫോൺ കോളിൽ പങ്കാളികളായത്.
യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു.
ബഹ്‌റൈൻ രാജാവ് കിങ് ഹമദ് ബിൻ ഈസ അൽ ഖലീഫ, ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, സൗദി അറേബ്യ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് ആൽ സഊദ്, ജോർദാൻ രാജാവ് കിങ് അബ്ദുല്ല ബിൻ അൽ ഹുസൈൻ രണ്ടാമൻ, ഈജിപ്ത് പ്രസിഡന്‍റ് അബ്ദുൽ ഫത്താഹ് അൽ സിസി, തുർക്കിയെ പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ, ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ ബിൻ ജാസിം ആൽ ഥാനി, പാകിസ്താൻ സൈനിക മേധാവി ആസിം മുനീർ എന്നിവരാണ് സംയുക്ത ഫോൺ കോളിൽ പങ്കെടുത്ത മറ്റു ലോക രാജ്യങ്ങളിലെ നേതാക്കൾ.


