Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right25 വിദ്യാർഥികൾക്ക്...

25 വിദ്യാർഥികൾക്ക് മെഡിക്കൽ പഠന സഹായം പ്രഖ്യാപിച്ച്​ ഡോ. ആസാദ് മൂപ്പൻ

text_fields
bookmark_border
programme
cancel
camera_alt

ചടങ്ങിൽ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഓപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ, ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഡയറക്ടറും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ അനൂപ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും ഡി.എം.ഇ ആർ.എഫ് മാനേജിങ്​ ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ഡി.എം.ഇ. ആർ.എഫ് മാനേജിങ്​ ട്രസ്റ്റിയുമായ അലീഷാ മൂപ്പൻ, എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് ആൻഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍ എന്നിവർ

ദുബൈ: സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും അക്കാദമിക മികവ് പുലർത്തുന്നവരുമായ വിദ്യാർഥികൾക്ക് മെഡിക്കൽ വിദ്യാഭ്യാസം എന്ന സ്വപ്നം യഥാർഥ്യമാക്കുന്നതിനായി പുതിയ സംരംഭത്തിന് തുടക്കമിട്ട് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ. വയനാട്ടിലെ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്, ഡോ. മൂപ്പൻസ് നഴ്സിങ്​ കോളേജ്, ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി എന്നിവിടങ്ങളിൽ പ്രവേശനം നേടുന്ന മിടുക്കരായ വിദ്യാർഥികളെ സഹായിക്കുന്നതിനായി ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആൻഡ് ഫെലോഷിപ്പ്സ് പ്രോഗ്രാം എന്ന പേരിലാണ്​ സംരംഭം പ്രഖ്യാപിച്ചത്​. കേരളത്തിൽ ആദ്യമായാണ് സ്വകാര്യ മെഡിക്കൽ കോളേജ് യോഗ്യരായ വിദ്യാർഥികൾക്ക് 100 ശതമാനം ട്യൂഷൻ ഫീ ഇളവ് വാഗ്ദാനം ചെയ്യുന്നത്.

എം.ബി.ബി.എസ്, ബി.എസ്‌.സി നഴ്‌സിങ്​, ബി.ഫാം കോഴ്‌സുകളിലേക്ക് അപേക്ഷിക്കുന്ന യോഗ്യരായ 25 വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ് നൽകുക. ഓരോ വർഷവും 5 എം.ബി.ബി.എസ്, 10 നഴ്സിങ്​, 10 ബി.ഫാം വിദ്യാർഥികൾക്ക് പ്രയോജനം ലഭിക്കും. എം.ബി.ബി.എസ് സ്കോളർഷിപ്പ്​ തെരഞ്ഞെടുപ്പ് പൂർണമായും മെറിറ്റിന്റെ അടിസ്ഥാനത്തിലായിരിക്കും. മികച്ച അക്കാദമിക് ട്രാക്ക് റെക്കോർഡുകളും നീറ്റ് പരീക്ഷയിൽ ഉയർന്ന റാങ്കുകളുമുള്ള വിദ്യാർഥികളെയാണ് തെരഞ്ഞെടുക്കുക. അതേസമയം ബി.എസ്‌.സി നഴ്‌സിങ്​, ബി.ഫാം കോഴ്​സുകളിൽ അക്കാദമിക് മെറിറ്റിന് പുറമെ സാമ്പത്തികസ്ഥിതി കൂടി കണക്കിലെടുത്താകും സ്‌കോളർഷിപ്പിന് തെരഞ്ഞെടുക്കുക. പഠനകാലയളവിൽ ഉടനീളം അക്കാദമിക മികവ് പുലർത്തുകയും സ്‌കോളർഷിപ്പിന്റെ മാനദണ്ഡങ്ങൾ പൂർണമായും പാലിക്കുകയും ചെയ്യുന്ന വിദ്യാർഥികൾക്ക് ട്യൂഷൻ ഫീസിൽ നൂറുശതമാനം ഇളവ് ലഭിക്കും. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 125 വിദ്യാർഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. സ്‌കോളർഷിപ്പ് നൽകുന്നതിനായി പ്രതിവർഷം 3 കോടിയിലധികം രൂപയാണ് മൂപ്പൻസ് ലെഗസി നീക്കിവെക്കുന്നത്.

നീതിയുക്തവും എല്ലാവരെയും ഒരുപോലെ ഉൾക്കൊള്ളുകയും ചെയ്യുന്ന ഒരു സമൂഹത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമാണെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാനും ഡോ. മൂപ്പൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് ഫൗണ്ടേഷൻ മാനേജിംഗ് ട്രസ്റ്റിയുമായ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. പണമില്ലാത്തതിന്റെ പേരിൽ ഒരു വിദ്യാർഥിക്കും മെഡിസിൻ പഠനം ഉപേക്ഷിക്കേണ്ടി വരരുത് എന്ന വലിയ ആഗ്രഹത്തിലേക്കുള്ള ഒരു ചുവടുവെപ്പാണ് ഈ സ്കോളർഷിപ്പെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്കോളർഷിപ്പ്​ അപേക്ഷകൾ 2025 ജൂലൈ 28 മുതൽ സ്വീകരിച്ചുതുടങ്ങും. കൂടുതൽ വിവരങ്ങൾക്കും യോഗ്യതാ മാർഗനിർദ്ദേശങ്ങൾ അറിയുന്നതിനും www.dmscholarship.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.

പദ്ധതി പ്രഖ്യാപനവുമായി ബന്ധപ്പെട്ട്​ കൊച്ചിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ഡോ. ആസാദ് മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഇന്ത്യ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടറും ഡി.എം.ഇ ആർ.എഫ് മാനേജിങ്​ ട്രസ്റ്റിയുമായ അലീഷാ മൂപ്പൻ, ആസ്റ്റർ ഡി.എം ഹെൽത്ത്‌കെയർ ഡയറക്ടറും ഡി.എം.ഇ. ആർ. എഫ് മാനേജിങ്​ ട്രസ്റ്റിയുമായ അനൂപ് മൂപ്പൻ, എക്‌സിക്യൂട്ടീവ് ഡയറക്ടറും ഗവേര്‍ണന്‍സ് ആൻഡ് കോര്‍പ്പറേറ്റ് അഫയേഴ്സ് ഗ്രൂപ്പ് ഹെഡുമായ ടി. ജെ വില്‍സണ്‍, ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഓപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി ജനറൽ മാനേജർ ഡോ. ഷാനവാസ് പള്ളിയാൽ എന്നിവർ സംസാരിച്ചു.

Show Full Article
TAGS:dr. azad moopen Education Assistance Scheme UAE News Gulf News Aster DM healthcare 
News Summary - Dr. Azad Moopen announces medical education assistance for 25 students
Next Story