Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘നമ്മൾ കഥകൾ പറയാൻ...

‘നമ്മൾ കഥകൾ പറയാൻ ഇഷ്ടപ്പെടുന്ന ജനവിഭാഗം’; ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ സംവദിച്ച് ഡോ. സഈദ് യഖ്തീൻ

text_fields
bookmark_border
‘നമ്മൾ കഥകൾ പറയാൻ ഇഷ്ടപ്പെടുന്ന ജനവിഭാഗം’; ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ സംവദിച്ച് ഡോ. സഈദ് യഖ്തീൻ
cancel
camera_alt

ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ‘സാംസ്കാരിക വ്യക്തിത്വം’ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുന്ന ഡോ. സഈദ് യഖ്തീൻ

ഷാർജ: അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകൾക്കും സാമൂഹിക മാറ്റങ്ങൾക്കുമിടയിലും സാംസ്കാരിക വ്യക്തിത്വവും പാരമ്പര്യവും ദൈനംദിന ജീവിതത്തിൽ കാത്തുസൂക്ഷിക്കേണ്ടതുണ്ടെന്ന് പ്രമുഖ മൊറോക്കൻ സാഹിത്യ നിരൂപകൻ ഡോ. സഈദ് യഖ്തീൻ പറഞ്ഞു. 45-ാമത് ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ ‘സാംസ്കാരിക വ്യക്തിത്വം’ പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. 'സഈദ് യഖ്തീൻ: ദി മെമ്മറി ഓഫ് സ്റ്റോറിടെല്ലിങ് ആൻഡ് ദി ബ്രെഡ്ത്ത് ഓഫ് തോട്ട്' എന്ന വിഷയത്തിൽ സംഘടിപ്പിച്ച ചർച്ചയിൽ എമിറാത്തി കവയിത്രി ശൈഖ അൽ മുതൈരിയാണ് അദ്ദേഹവുമായി സംവദിച്ചത്.

ഔപചാരിക സംസ്‌കാരത്തെപ്പോലെ തന്നെ പ്രാധാന്യമുള്ളതാണ് നാടോടി-ജനകീയ സംസ്‌കാരവുമെന്ന് ഡോ. സഈദ് യഖ്തീൻ ചൂണ്ടിക്കാട്ടി. ഭക്ഷണം, ദൈനംദിന ആചാരങ്ങൾ, വാമൊഴി പാരമ്പര്യങ്ങൾ, അയൽപക്ക ബന്ധങ്ങൾ എന്നിവയാണ് മനുഷ്യരുടെ പരസ്പര ഇടപെടലുകളെ രൂപപ്പെടുത്തുന്നത്.

നമ്മൾ അടിസ്ഥാനപരമായി കഥകൾ പറയാൻ ഇഷ്ടപ്പെടുന്ന ജനവിഭാഗമാണ്. കുട്ടിക്കാലത്ത് മൊറോക്കോയിലെ പൊതുനിരത്തുകളിൽ കഥപറച്ചിലുകാർ ജനങ്ങളെ മണിക്കൂറുകളോളം ആകർഷിച്ചിരുന്ന അനുഭവങ്ങളാണ് സാഹിത്യത്തോടുള്ള എന്‍റെ അഭിരുചി വളർത്തിയത്. നഗരവൽക്കരണം കാരണം ഇത്തരം സാംസ്കാരിക കൂട്ടായ്മകൾ മാഞ്ഞുപോയെങ്കിലും ഈ പാരമ്പര്യങ്ങൾ പൂർണമായി നഷ്ടപ്പെടരുത്.

ഡിജിറ്റൽ യുഗത്തിൽ വളരുന്ന പുതിയ തലമുറയെ ശരിയായ രീതിയിൽ വഴികാട്ടേണ്ട ബാധ്യത സമൂഹത്തിനുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു. ആഗോള സാഹിത്യ മുന്നേറ്റങ്ങളെ സ്വീകരിക്കുമ്പോൾത്തന്നെ എഴുത്തുകാർ തങ്ങളുടെ സ്വന്തം സമൂഹത്തിന്‍റെ അനുഭവങ്ങളെയും ചോദ്യങ്ങളെയും മറക്കരുത്. യഥാർഥ സാഹിത്യകാരന്മാർ തങ്ങളുടെ മണ്ണിലെ ആധികാരിക ജീവിത രീതികളിലേക്ക് മടങ്ങിയെത്തണം. ആഗോളതലത്തിൽ ഉയരുന്ന ചിന്തകളെ അടുത്തറിയുന്നതോടൊപ്പം സ്വന്തം സാംസ്കാരിക വേരുകളിൽ ഉറച്ചുനിൽക്കുമ്പോഴാണ് എഴുത്തുകൾക്ക് തനിമ ലഭിക്കുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:gulf madhyamam UAE sharjah international book fair writer 
News Summary - Dr. Said Yaqtine discusses cultural identity at the Sharjah Book Fair
Next Story