ദുബൈ ഫൗണ്ടേൻ ഒക്ടോബർ ഒന്നിനു തുറക്കും
text_fieldsദുബൈ: നഗരത്തിലെ പ്രശസ്ത വിനോദ ആകർഷണങ്ങളിൽ ഒന്നായ ദുബൈ ഫൗണ്ടേൻ വീണ്ടും മിഴി തുറക്കുന്നു. അഞ്ചുമാസം നീണ്ട നവീകരണ പ്രവർത്തനങ്ങൾക്കു ശേഷം ദുബൈ ഫൗണ്ടേഷൻ ഒക്ടോബർ ഒന്നിന് വീണ്ടും സന്ദർശകർക്കായി തുറക്കുമെന്ന് ഇമാറാത്തുൽ യൗ ം റിപ്പോർട്ട് ചെയ്യുന്നു. പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിക്കാനും നൃത്തസംവിധാനങ്ങൾ വർധിപ്പിക്കാനും ശബ്ദ-വെളിച്ച സംവിധാനങ്ങൾ നവീകരിക്കാനുമായി ഇക്കഴിഞ്ഞ മേയിലാണ് ഉടമകളായ ഇമാർ പ്രോപ്പർട്ടീസ് ദുബൈ ഫൗണ്ടേഷൻ താൽക്കാലികമായി അടച്ചത്.
വെള്ളവും വെളിച്ചവും സംഗീതവും സമന്വയിപ്പിച്ച് കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമായി ദശലക്ഷണക്കിന് സന്ദർശകരെ ആകർഷിക്കാൻ ദുബൈ ഫൗണ്ടേന്‍ സാധിച്ചിരുന്നു.നവീകരണത്തിനു ശേഷം കൂടുതൽ മികവാർന്ന പ്രകടനങ്ങൾ ഇത്തവണയും പ്രതീക്ഷിക്കാം. ഡൗൺടൗൺ ദുബൈയുടെ ഹൃദയഭാഗത്താണ് ദുബൈ ഫൗണ്ടേഷൻ സ്ഥിതി ചെയ്യുന്നത്.
ആഘോഷത്തിന്റെയും കലയുടെയും കേന്ദ്രബിന്ദു എന്നനിലയിൽ മാത്രമല്ല, ദുബൈയുടെ സാംസ്കാരിക ഊർജസ്വലതയുടെ ആഗോള പ്രതീകം കൂടിയാണിത്. പ്രധാന ടൂറിസം കേന്ദ്രമെന്ന ദുബൈയുടെ ഖ്യാതി കൂടുതൽ ശക്തിപ്പെടുത്തുന്ന രീതിയിലുള്ള അനുഭവം സമ്മാനിക്കുന്നതാവും പുതിയ സംവിധാനങ്ങൾ.