Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2026 6:06 AM GMT Updated On
date_range 14 July 2026 6:06 AM GMTദുബൈ ഇൻകാസ് ലഹരിവിരുദ്ധ പ്രവാസി സംഗമം
text_fieldsദുബൈ: സംസ്ഥാനത്ത് ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ഓപറേഷൻ തൂഫാന് പിന്തുണ പ്രഖ്യാപിച്ച് ദുബൈ ഇൻകാസ് ലഹരിവിരുദ്ധ പ്രവാസി സംഗമം ഒരുക്കി. റെജി ചെറിയാൻ എം.എൽ.എ സംഗമം ഉദ്ഘാടനം ചെയ്തു. ആഭ്യന്ത്രമന്ത്രി രമേശ് ചെന്നിത്തല ഓൺലൈനിൽ സംഗമത്തെ അഭിസംബോധന ചെയ്തു.
ലഹരിവിരുദ്ധ റാലിയും തൂഫാൻ സൗഹൃദ ഫുട്ബാൾ മൽസരവും ഇതോടൊപ്പം നടന്നു. റഫീഖ് മട്ടന്നൂർ, സുനിൽ അസീസ്, ബി.പവിത്രൻ, മഹാദേവൻ വാഴശേരി തുടങ്ങിയവർ സംസാരിച്ചു. ബോധവൽകരണ പരിപാടിക്ക് രാജാറാം നേതൃത്വം നൽകി.
Next Story


