Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസുരക്ഷാ പരിശോധന;...

സുരക്ഷാ പരിശോധന; അനധികൃത നഴ്സറികൾ പൂട്ടിച്ചു

text_fields
bookmark_border
സുരക്ഷാ പരിശോധന; അനധികൃത നഴ്സറികൾ പൂട്ടിച്ചു
cancel

ദുബൈ: ദുബൈയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന 33 നഴ്സറികളും ഡേ കെയറുകളും ദുബൈ പൊലീസ് പൂട്ടിച്ചു. സുരക്ഷാ-ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കാതെയും അനുമതിയില്ലാതെയുമാണ് ഇവ പ്രവർത്തിച്ചിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 34 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

കുറഞ്ഞ ഫീസ് വാഗ്ദാനം ചെയ്ത് താഴ്ന്ന വരുമാനമുള്ള കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഇത്തരം അനധികൃത നഴ്സറികൾ പ്രവർത്തിച്ചിരുന്നത്. പാർപ്പിട സമുച്ചയങ്ങൾക്കുള്ളിലും കുട്ടികളെ പരിപാലിക്കാൻ ആവശ്യമായ സൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളിലുമാണ് ഇവ പ്രവർത്തിച്ചിരുന്നത്. ഔദ്യോഗിക നിരീക്ഷണങ്ങളോ ചട്ടങ്ങളോ ഇല്ലാത്തതിനാൽ ഇത് കുട്ടികളുടെ സുരക്ഷക്കും ആരോഗ്യത്തിനും വലിയ ഭീഷണിയായിരുന്നു. രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഈ കേന്ദ്രങ്ങൾ നിരീക്ഷിക്കുകയും തുടർന്ന് റെയ്ഡ് നടത്തി പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:UAE gulf madhyamam dubai police illegal activities child safety issues 
News Summary - Dubai Police Shut Down 33 Illegal Nurseries and Daycares
Next Story