Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ സഫാരി പാർക്ക്​...

ദുബൈ സഫാരി പാർക്ക്​ ഒക്​ടോബറിൽ​ തുറക്കും

text_fields
bookmark_border
ദുബൈ സഫാരി പാർക്ക്​ ഒക്​ടോബറിൽ​ തുറക്കും
cancel
Listen to this Article

ദുബൈ: എമിറേറ്റിൽ ​വിനോദസഞ്ചാരികളുടെ പ്രധാന ആകർഷണങ്ങളിലൊന്നായ ദുബൈ സഫാരി പാർക്കിന്‍റെ ഏഴാം സീസണ്​​ ഒക്​ടോബർ 14ന്​ തുടക്കമാവും. ഔദ്യോഗിക വെബ്​സൈറ്റിലൂടെയാണ്​ പാർക്ക്​ തുറക്കുന്ന തീയതി അധികൃതർ പ്രഖ്യാപിച്ചത്​. സന്ദർശകർക്ക്​ കൂടുതൽ ആകർഷകമായ അനുഭവങ്ങൾ സമ്മാനിക്കുന്നതായിരിക്കും ഏഴാം സീസണെന്നാണ്​ സൂചന.

അതേസമയം, ടിക്കറ്റ്​ വിൽപന സംബന്ധിച്ച വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ആറാം സീസൺ കഴിഞ്ഞ ജൂണിൽ സമാപിച്ചിരുന്നു​. തുടർന്ന്​ വേനലവധിക്കായി പാർക്ക്​ അടച്ചു. തൊട്ടുമുമ്പുള്ള വർഷത്തെ അപേക്ഷിച്ച്​ ആറാം സീസണിൽ സന്ദർശകരുടെ എണ്ണത്തിൽ 16 ശതമാനം വർധന രേഖപ്പെടുത്തിയിരുന്നു.

കൂടാതെ 52,700 സഫാരി ടൂറുകളാണ്​ കഴിഞ്ഞ സീസണിൽ സംഘടിപ്പിച്ചത്​. ആറ് വിത്യസ്ത​ മേഖലകളിലായി 3,000ത്തിലധികം മൃഗങ്ങളെ​ ഏറ്റവും അടുത്ത്​ കാണാനും ഇടപഴകാനുമുള്ള അവസരമാണ്​ സഫാരി പാർക്ക്​ ഒരുക്കുന്നത്​.

സാഹസികമായ രണ്ട്​ യാത്രകളും പാർക്കിന്​ ചുറ്റും സഞ്ചരിക്കുന്ന ഷട്ടിൽ ട്രെയ്​ൻ യാത്രയും ആവേശം പകരുന്ന അനുഭവമാകും. ഇത്​ കൂടാതെ 15ലധികം മൃഗങ്ങളുടെ ഏറ്റുമുട്ടലുകൾ കാണാനും അവസരമുണ്ടാകും. അറേബ്യൻ ഉപ​ഭൂഖണ്ഡത്തിലെ വിത്യസ്തങ്ങളായ വന്യജീവികളെ പരിചയപ്പെടാനും അവയുടെ ചരിത്രം മനസ്സിലാക്കാനുമുള്ള അവസരമാണ്​ 15 മിനിറ്റ്​ ദൈർഘ്യമുള്ള സാഹസിക യാത്രയിലൂടെ ലഭിക്കുക.

മരുഭൂമിയിൽ ജീവിക്കുന്ന മൃഗങ്ങളേയും അവയെ സംരക്ഷിക്കുന്നതിനായി രൂപകൽപന ചെയ്തിരിക്കുന്ന സംരക്ഷണ പദ്ധതികളേയും കുറിച്ച്​ പര്യവേക്ഷണം ചെയ്യാൻ കഴിയുംവിധമാണ്​ സാഹസിക യാത്രകൾ ആസൂത്രണം ചെയ്തിരിക്കുന്നത്​. 35 മിനിറ്റ്​ നീളുന്ന ട്രെയ്​ൻ യാത്രയിലൂടെ 35ലധികം ജീവി വർഗങ്ങളെ കാണാനും അടുത്തറിയാനും കഴിയും.

Show Full Article
TAGS:dubai safari park start october 14 adventurous journey train journey wildlife 
News Summary - Dubai Safari Park; The seventh season will start on the 14th
Next Story