Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടൂറിസം മേഖലക്ക്​...

ടൂറിസം മേഖലക്ക്​ കരുത്തേകാൻ പുതിയ പദ്ധതികളുമായി ദുബൈ

text_fields
bookmark_border
ടൂറിസം മേഖലക്ക്​ കരുത്തേകാൻ പുതിയ പദ്ധതികളുമായി ദുബൈ
cancel

ദുബൈ: ദുബൈയുടെ ടൂറിസം മേഖലക്ക്​ കരുത്തേകുന്നതിന്​ രണ്ട് പ്രധാന പദ്ധതികൾ പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം. സന്ദർശകർക്ക് കൂടുതൽ എളുപ്പത്തിൽ ദുബൈയിലേക്ക് എത്താനും യാത്ര മികച്ച അനുഭവമാക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതികൾ അവതരിപ്പിച്ചിരിക്കുന്നത്. ‘ദുബൈ ഇക്കണോമിക് അജണ്ട -ഡി33’യുടെ ഭാഗമായി ദുബൈയെ ലോകത്തിലെ മികച്ച മൂന്ന് ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി മാറ്റുക എന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷ്യം.

ഇതിന്‍റെ ഭാഗമായി വിസിറ്റർ ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കാൻ ‘വിസിറ്റ് ദുബൈ’ എന്ന ഔദ്യോഗിക പോർട്ടലിൽ സൗകര്യമൊരുക്കും. കൂടാതെ, ലോകത്തിലെ ആദ്യത്തെ സിറ്റി-ലെഡ്, ഇൻവിറ്റേഷൻ അടിസ്ഥാനത്തിലുള്ള ടൂറിസം മെമ്പർഷിപ്പ് പ്രോഗ്രാമും ആരംഭിക്കും. ജി.ഡി.ആർ.എഫ്.എ ദുബൈ, ദുബൈ ഡിപാർട്​മെന്‍റ്​ ഓഫ് ഇക്കണോമി ആൻഡ് ടൂറിസം, ഡിജിറ്റൽ ദുബൈ എന്നിവയുടെ സംയുക്ത സഹകരണത്തോടെ ‘ഷെയേർഡ് ഡിജിറ്റൽ ചാനൽസ് ഇനീഷ്യറ്റീവി’ലൂടെ 2026 നവംബറിലാണ് പുതിയ മാറ്റങ്ങൾ നടപ്പാക്കുന്നത്.

ദുബൈയിലേക്ക് തുടർച്ചയായി എത്തുന്ന സഞ്ചാരികൾക്കായാണ് ‘ദുബൈ ആക്സസ് ക്ലബ്’ എന്ന പ്രത്യേക മെമ്പർഷിപ്പ് പ്രോഗ്രാം നടപ്പാക്കുന്നത്. ക്ഷണം ലഭിക്കുന്ന അംഗങ്ങൾക്ക് മാത്രമായിരിക്കും ഇതിൽ പ്രവേശനം. ഇവർക്ക് പ്രത്യേക ആനുകൂല്യങ്ങളും സേവനങ്ങളും ക്ലബ്​ വഴി ലഭ്യമാകും.

ജി.ഡി.ആർ.എഫ്.എ ദുബൈയുടെ നേതൃത്വത്തിൽ നൽകിയിരുന്ന ടൂറിസ്റ്റ് വിസ സേവനങ്ങൾ ഇനിമുതൽ ‘വിസിറ്റ് ദുബൈ’ പോർട്ടൽ വഴി ലഭ്യമാകും. സിംഗിൾ-എൻട്രി, മൾട്ടിപ്പിൾ-എൻട്രി വിസകൾക്ക് ഈ പ്ലാറ്റ്‌ഫോം വഴി അപേക്ഷിക്കാം. വിസ അപേക്ഷകൾ പരിശോധിക്കുന്നതും വിസ അനുവദിക്കുന്നതും ജി.ഡി.ആർ.എഫ്.എ തന്നെയായിരിക്കും.

ഒരൊറ്റ ഡിജിറ്റൽ പ്ലാറ്റ്‌ഫോമിലൂടെ കാഴ്ചകൾ കണ്ടെത്താനും വിവരങ്ങൾ അറിയാനും ടിക്കറ്റുകൾ ബുക്ക് ചെയ്യാനും ഒപ്പം വിസ നടപടികൾ പൂർത്തിയാക്കാനും ഇതിലൂടെ സഞ്ചാരികൾക്ക് കഴിയും.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:dubai tourism Sheikh Hamdan bin Mohammed Tourist Visa 
News Summary - Dubai unveils new plans to boost tourism sector
Next Story