Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 July 2026 6:39 AM GMT Updated On
date_range 14 July 2026 6:39 AM GMTസായിദ് മിലിട്ടറി സിറ്റിയിലെ വെയർഹൗസിലുണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കി
text_fieldsഅബൂദബി: സായിദ് മിലിട്ടറി സിറ്റിയിലെ ഒരു വെയർഹൗസിലുണ്ടായ തീപിടിത്തം സായുധ സേനയുടെ ഫയർ ഫൈറ്റിങ് സംഘം നിയന്ത്രണവിധേയമാക്കി. കുറച്ചു തടികളും പഴയ വെടിക്കോപ്പുകളും കത്തിയതിനെത്തുടർന്നാണ് അബദ്ധത്തിൽ തീപിടിത്തമുണ്ടായത്.
തീപിടിത്തം പൂർണമായും നിയന്ത്രണവിധേയമാക്കിയതായും അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. ഔദ്യോഗിക സ്രോതസുകളിൽ നിന്ന് മാത്രം വിവരങ്ങൾ ശേഖരിക്കാൻ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
Next Story


