Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതദ്ദേശതെരഞ്ഞെടുപ്പിൽ...

തദ്ദേശതെരഞ്ഞെടുപ്പിൽ സർക്കാർ പ്രകടനം പ്രതിഫലിക്കും -ഇ.പി. ജയരാജൻ

text_fields
bookmark_border
തദ്ദേശതെരഞ്ഞെടുപ്പിൽ സർക്കാർ പ്രകടനം പ്രതിഫലിക്കും -ഇ.പി. ജയരാജൻ
cancel
camera_alt

ദുബൈയിൽ നടത്തിയ മീറ്റ്​ ദ പ്രസിൽ സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ സംസാരിക്കുന്നു

Listen to this Article

ദുബൈ: തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാറിന്‍റെ പ്രകടനം പ്രതിഫലിക്കുമെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജൻ. എൽ.ഡി.എഫ് നിലവിലുള്ളതിനേക്കാൾ മികച്ച വിജയം തദ്ദേശ തെരഞ്ഞെടുപ്പിൽ നേടും. കേരളത്തിൽ രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണെന്നും ദുബൈയിൽ മീറ്റ്​ ദ പ്രസിൽ അദ്ദേഹം പറഞ്ഞു. പിണറായി സർക്കാറിന്​ തുടർഭരണമുണ്ടാകുമെന്നുറപ്പാണ്​.

അടുത്ത മുഖ്യമന്ത്രി ആരാകുമെന്ന ചോദ്യത്തിന്​ മുഖ്യമന്ത്രിയായി നിലവിൽ പിണറായി നിറഞ്ഞുനിൽക്കുകയല്ലേ എന്നായിരുന്നു മറുപടി. പി.എം ശ്രീയിൽ സർക്കാറിന്‍റെ നയം ഇനിയും മാധ്യമങ്ങൾക്ക് ശരിയായി മനസ്സിലായിട്ടില്ല. പണം തരില്ല എന്ന് പറയുന്ന കേന്ദ്ര നയത്ത ആണ് ആദ്യം എതിർക്കേണ്ടത്. സർക്കാർ ശ്രമിച്ചത് കേന്ദ്രത്തിൽ നിന്നും പണം വാങ്ങാനാണ്​. പി.എം ശ്രീയിൽ ഒരു ചർച്ച വന്നു എന്നത് ശരിയാണ്. അത് ഒഴിവാക്കേണ്ടതായിരുന്നു.

ശബരിമല സ്വർണപ്പാളി കേസിൽ എൽ.ഡി.എഫിന്​ എതിരായി ഉപയോഗിക്കാൻ ഒരു പോറ്റിയെ ഇറക്കിയെങ്കിലും പൊലീസ് ജാഗ്രതയോടെ പ്രവർത്തിച്ചു. ദേവസ്വം ഭരണ നേതൃ മാറ്റത്തിന് സ്വർണമോഷണവുമായി ബന്ധമില്ലെന്നും ഇ.പി ജയരാജൻ പറഞ്ഞു. കട്ടൻചായയും പരിപ്പുവടയും എന്നത്​ തന്ന അപമാനിക്കാനായി പുറത്തുവിട്ടതാണ്​. തന്‍റെ ആദ്യപുസ്തകം എന്ന പേരിൽ പുറത്തുവന്ന ഭാഗങ്ങൾ ഗൂഢാലോചനയാണ്​. വിഷയത്തിൽ പ്രസാധക സ്ഥാപനത്തിലെ ജീവനക്കാരൻ ശ്രീകുമാറിനെ എതിരെ സ്ഥാപനം നടപടിയെടുത്തതായി അറിഞ്ഞു. സംഭവത്തിൽ പ്രസാധകർ മാപ്പ്​ പറയുകയും ചെയ്ത സാഹചര്യത്തിൽ പിന്നീട്​ കേസുമായി മുന്നോട്ടുപോയില്ല.

എല്ലാ ഗൂഢാലോചനക്ക്​ പിന്നിലും ഇടത്​ വിരുദ്ധ ശക്​തികളാണ്​. ഏറെ കാലമായി തന്നെയും കുടുംബത്തേയും തകർക്കാനാണ്​ അവരുടെ ശ്രമം. താൻ ബി.ജെ.പിയിലേക്ക് പോകുന്നുവെന്ന പ്രചാരണം ഈ ഗൂഢാലോചനയുടെ ഭാഗമാണ്​. പ്രകാശ്​ ജാവേദ്കർ എന്നെ കാണാൻ വന്നുവെന്നത്​ സത്യമാണ്​. എന്നാൽ, തെരഞ്ഞെടുപ്പ്​ ലക്ഷ്യംവെച്ചാണ്​ ബി.ജെ.പിയിലേക്ക്​ പോകുന്നവെന്ന പ്രചാരണം ഇടതുവിരുദ്ധ ശക്​തികൾ നടത്തിയത്​. തന്‍റെ പുസ്തകത്തിന്‍റെ രണ്ടാം പതിപ്പ്​ പുറത്തിറങ്ങുമെന്നും ഇ.പി പറഞ്ഞു.

Show Full Article
TAGS:Kerala Local Body Election E.P. Jayarajan PM SHRI Sabarimala Gold Missing Row 
News Summary - Government performance will be reflected in local elections - E.P. Jayarajan
Next Story