Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബക്രീദ്​ അവധിക്കാലത്ത്...

ബക്രീദ്​ അവധിക്കാലത്ത് ചൂടുകാലാവസ്ഥ തുടരും

text_fields
bookmark_border
ബക്രീദ്​ അവധിക്കാലത്ത് ചൂടുകാലാവസ്ഥ തുടരും
cancel

അബൂദബി: മേയ് 25 മുതൽ 31വരെയുള്ള ബലിപെരുന്നാൾ അവധിക്കാലത്ത് യു.എ.ഇയിലുടനീളം പകൽ സമയങ്ങളിൽ ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം (എൻ.സി.എം) അറിയിച്ചു. ഉൾനാടൻ പ്രദേശങ്ങളിൽ കടുത്ത ചൂടും, തീരപ്രദേശങ്ങളിലും ദ്വീപുകളിലും താരതമ്യേന ചൂടുള്ളതുമായ കാലാവസ്ഥയായിരിക്കും.

രാത്രികാലങ്ങളിലും അതിരാവിലെയും പൊതുവെ മിതമായ കാലാവസ്ഥയായിരിക്കും. ചില കിഴക്കൻ പ്രദേശങ്ങളിൽ അൽപസമയം ഭാഗികമായി മേഘാവൃതമായേക്കാമെങ്കിലും പൊതുവെ തെളിഞ്ഞ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തീരപ്രദേശങ്ങളിൽ പലയിടത്തും രാത്രി വൈകിയും അതിരാവിലെയും അന്തരീക്ഷ ഈർപ്പം വർധിക്കാൻ സാധ്യതയുണ്ട്. തിങ്കൾ, വെള്ളി ദിവസങ്ങളിൽ മൂടൽമഞ്ഞോ നേരിയ മൂടൽമഞ്ഞോ രൂപപ്പെടാനും സാധ്യതയുണ്ടെന്നും എൻ.സി.എം വ്യക്തമാക്കി. തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വീശുന്ന കാറ്റ് പിന്നീട് വടക്ക്-പടിഞ്ഞാറൻ ദിശയിലേക്ക് മാറും. അറേബ്യൻ ഗൾഫിലും ഒമാൻ കടലിലും കടൽ പൊതുവെ ശാന്തമായിരിക്കും. തീരപ്രദേശങ്ങളിലും ദ്വീപുകളിലും പ്രതീക്ഷിക്കുന്ന ഉയർന്ന താപനില 35–43 ഡിഗ്രി സെൽഷ്യസ്​ ആയിരിക്കും. കുറഞ്ഞ താപനില 24–32 ഡിഗ്രി സെൽഷ്യസും. ഉൾനാടൻ പ്രദേശങ്ങളിൽ ഉയർന്ന താപനില 43–48 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 19–27 ഡിഗ്രി സെൽഷ്യസുമായിരിക്കും. മലയോര മേഖലയിൽ ഇത്​ യഥാക്രമം 28–35 ഉം 24–30 ഉം ആണ്​. പകൽ സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് എൻ.സി.എം പൊതുജനങ്ങൾക്ക് നിർദേശം നൽകി.

Show Full Article
TAGS:gulfnewsmalayalam gulfnews UAE 
News Summary - Hot weather to continue during Bakrid holiday
Next Story