Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ വൻ നിക്ഷേപ...

ദുബൈയിൽ വൻ നിക്ഷേപ അവസരം

text_fields
bookmark_border
ദുബൈയിൽ വൻ നിക്ഷേപ അവസരം
cancel

ദുബൈ: നഗരത്തിലെ മൂന്നിടത്ത്​ പുതുതായി ആരംഭിക്കുന്ന വാഹന പരിശോധന-​ രജിസ്​ട്രേഷൻ കേന്ദ്രങ്ങളിൽ സ്വകാര്യ നിക്ഷേപത്തിന്​ അവസമൊരുക്കി ദുബൈ റോഡ്​ ഗതാഗത അതോറിറ്റി (ആർ.ടി.എ). ദേര, ബർദുബൈ, മുഹമ്മദ്​ ബിൻ റാശിദ്​ സിറ്റി എന്നിവിടങ്ങളിലാണ്​ പുതിയ സേവന കേന്ദ്രങ്ങൾ സ്ഥാപിക്കുക​. സർക്കാർ അംഗീകരിച്ച നിയന്ത്രണ മാനദണ്ഡങ്ങളും ആവശ്യകതകളും അനുസരിച്ച്​ പുതിയ കേന്ദ്രങ്ങൾക്ക്​ ലൈസൻസ്​ അനുവദിക്കും.

നിലവിൽ ഇത്തരം കേന്ദ്രങ്ങൾ നടത്തുന്നവർക്കും പ്രധാന മേഖലകളിൽ നിക്ഷേപം ആഗ്രഹിക്കുന്നവർക്കും പുതിയ സെന്‍ററുകൾക്കുള്ള ലൈസൻസിനായി അപേക്ഷ സമർപ്പിക്കാമെന്ന്​ ആർ.ടി.എ അറിയിച്ചു. പുതിയ ടെസ്റ്റിങ്​ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിൽ സ്വകാര്യ പങ്കാളിത്തം ശക്​തിപ്പെടുത്തുന്നതിനും പരിശോധന നടപടിക്രമങ്ങൾ കാര്യക്ഷമമാക്കുന്നതിനും റോഡ്​ സുരക്ഷ വർധിപ്പിക്കുന്നതിനുമായി പുതിയ നിക്ഷേപകർക്ക്​ ബന്ധപ്പെട്ട നിയമങ്ങളും നയങ്ങളും അനുസരിച്ച്​ അപേക്ഷയുടെ മൂല്യനിർണയം നടത്തുന്നതിനാവശ്യമായ പിന്തുണ ആർ.ടി.എ നൽകും. വെഹിക്ക്​ൾ ടെസ്റ്റിങ്​ ആൻഡ്​ രജിസ്​ട്രേഷൻ സെന്‍ററുകൾ വഴി ആർ.ടി.എ നൽകുന്ന സേവനങ്ങൾ കൂടുതൽ ഇടങ്ങളിലേക്ക്​ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ്​ മൂന്ന്​ സ്ഥലങ്ങളിൽ കൂടി പുതിയ ടെസ്റ്റിങ്​ കേന്ദ്രങ്ങൾ ആരംഭിക്കുന്നത്​. എമിറേറ്റിലുടനീളമുള്ള താമസക്കാർക്ക്​ ​വാഹന ലൈസൻസിങ്​ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുകയാണ്​ ലക്ഷ്യം.

കൂടാതെ, വാഹന ലൈസൻസിങ്​ സേവനങ്ങളുടെ സുസ്ഥിരവും കാര്യക്ഷമവുമായ വിതരണം ഉറപ്പാക്കാനും ധ്രുതഗതിയിലുള്ള നഗര, ജനസംഖ്യ വളർച്ചക്ക്​ അനുസരിച്ച്​ ദുബൈയിലെ മേഖലകളിലുടനീളമുള്ള വാണിജ്യ, നിക്ഷേപ അവസരങ്ങൾ വർധിപ്പിക്കാനും പുതിയ നീക്കം വഴി ലക്ഷ്യമിടുന്നതായി ആർ.ടി.എ വ്യക്​തമാക്കി. പൊതു-സ്വകാര്യ പങ്കാളിത്തം ശക്​തിപ്പെടുത്തുക, എമിറേറ്റിലെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുക, അടിസ്ഥാന സൗകര്യ വികസനത്തിലും സേവന വിതരണത്തിലും സ്വകാര്യ മേഖലയുടെ പങ്കാളിത്തം വുപീകരിക്കുക തുടങ്ങിയ ആർ.ടി.എയുടെ തന്ത്രങ്ങളോട്​ ചേർന്നുനിൽക്കുന്നതാണ്​ പുതിയ പദ്ധതി. നിലവിൽ ആർ.ടി.എ അംഗീകരിച്ച 29 വാഹന ലൈസൻസിങ്-​രജിസ്​ട്രേഷൻ കേന്ദ്രങ്ങളാണ്​ ദുബൈയിൽ പ്രവർത്തിക്കുന്നത്​.

ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾ അനുസരിച്ച്​ ഉപഭോക്​താക്കളുടെ ആവശ്യങ്ങൾ നിറവേറ്റാൻ നൂതനമായ സാ​​ങ്കേതിക വിദ്യകളും യോഗ്യരായ ജീവനക്കാരുമാണ്​ ഓരോ ടെസ്റ്റിങ്​ സെന്‍ററുകളിലും സജ്ജമാക്കിയിട്ടുള്ളതെന്നും ആർ.ടി.എ വ്യക്​താക്കി.

Show Full Article
TAGS:huge investment. Dubai opportunity gulf 
News Summary - Huge investment opportunity in Dubai
Next Story