ഇഫ്താർ ഭക്ഷണ വിതരണത്തിന് അനുമതി നൽകിത്തുടങ്ങി
text_fieldsദുബൈ: റമദാൻ മാസത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, ദുബൈയിൽ ഇഫ്താർ ഭക്ഷണ വിതരണത്തിനുള്ള അനുമതികൾ അനുവദിച്ചുതുടങ്ങി. എമിറേറ്റിലെ ഇസ്ലാമികകാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പാണ് അനുമതി നൽകുന്നത്. റമദാൻ മാസത്തിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സഹായകരമാകുന്നതിനാണ് അനുമതികൾ നേരത്തെ തന്നെ നൽകുന്നത്.
റമദാൻ സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനൊപ്പം, എമിറേറ്റിലെ ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുമുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അനുമതി നൽകിവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അംഗീകൃത നടപടിക്രമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ഇഫ്താർ കിറ്റുകൾ നൽകുന്നവർക്കും, ചാരിറ്റികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ റമദാൻ പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സാധിക്കുന്നതിനാണ് പെർമിറ്റുകൾ നേരത്തെ നൽകുന്നതെന്ന് ചാരിറ്റബിൾ വർക്ക് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് മുസബ ദാഹി പറഞ്ഞു.
സമൂഹവുമായുള്ള ഇടപെടലുകൾ ശക്തമാക്കുന്നതിനും ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് മാനുഷിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക ഐക്യദാർഢ്യവും കാരുണ്യ പ്രവർത്തനങ്ങളും വർധിപ്പിക്കുന്നതിനുള്ള ദുബൈയുടെ കാഴ്ചപ്പാടിന് അനുസരിച്ച്, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് വകുപ്പ് സേവനങ്ങളും നടപടിക്രമങ്ങളും മികച്ചതാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഫ്താർ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്ന സംഘടനകൾ അംഗീകൃത മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പെർമിറ്റ് അപേക്ഷകൾ കൃത്യസമയത്ത് സമർപ്പിക്കണമെന്നും വകുപ്പ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.ഇഫ്താർ ഭക്ഷണ വിതരണത്തിന് അനുമതി നൽകിത്തുടങ്ങി
പെർമിറ്റ് അപേക്ഷകൾ കൃത്യസമയത്ത് സമർപ്പിക്കണം
ദുബൈ: റമദാൻ മാസത്തിന് ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ, ദുബൈയിൽ ഇഫ്താർ ഭക്ഷണ വിതരണത്തിനുള്ള അനുമതികൾ അനുവദിച്ചുതുടങ്ങി. എമിറേറ്റിലെ ഇസ്ലാമികകാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പാണ് അനുമതി നൽകുന്നത്. റമദാൻ മാസത്തിന് മുമ്പായി ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സഹായകരമാകുന്നതിനാണ് അനുമതികൾ നേരത്തെ തന്നെ നൽകുന്നത്.
റമദാൻ സംരംഭങ്ങളുടെ സുഗമമായ നടത്തിപ്പ് ഉറപ്പാക്കുന്നതിനൊപ്പം, എമിറേറ്റിലെ ജീവകാരുണ്യ, മാനുഷിക പ്രവർത്തനങ്ങളെ സഹായിക്കുന്നതിനുമുള്ള വകുപ്പിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് അനുമതി നൽകിവരുന്നതെന്ന് അധികൃതർ വ്യക്തമാക്കി. അംഗീകൃത നടപടിക്രമങ്ങളും നിയന്ത്രണങ്ങളും പാലിച്ച് ഇഫ്താർ കിറ്റുകൾ നൽകുന്നവർക്കും, ചാരിറ്റികൾക്കും സ്ഥാപനങ്ങൾക്കും അവരുടെ റമദാൻ പരിപാടികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാൻ സാധിക്കുന്നതിനാണ് പെർമിറ്റുകൾ നേരത്തെ നൽകുന്നതെന്ന് ചാരിറ്റബിൾ വർക്ക് സെക്ടർ എക്സിക്യൂട്ടിവ് ഡയറക്ടർ മുഹമ്മദ് മുസബ ദാഹി പറഞ്ഞു.
സമൂഹവുമായുള്ള ഇടപെടലുകൾ ശക്തമാക്കുന്നതിനും ആവശ്യങ്ങൾ മനസ്സിലാക്കിക്കൊണ്ട് മാനുഷിക പ്രവർത്തനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക ഐക്യദാർഢ്യവും കാരുണ്യ പ്രവർത്തനങ്ങളും വർധിപ്പിക്കുന്നതിനുള്ള ദുബൈയുടെ കാഴ്ചപ്പാടിന് അനുസരിച്ച്, ഉപഭോക്താക്കളുടെ ആവശ്യങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കുന്നതിന് വകുപ്പ് സേവനങ്ങളും നടപടിക്രമങ്ങളും മികച്ചതാക്കുന്നത് തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഫ്താർ സംരംഭങ്ങൾ ആസൂത്രണം ചെയ്യുന്ന സംഘടനകൾ അംഗീകൃത മാർഗനിർദേശങ്ങൾ പാലിക്കണമെന്നും പെർമിറ്റ് അപേക്ഷകൾ കൃത്യസമയത്ത് സമർപ്പിക്കണമെന്നും വകുപ്പ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.